തിരമാലകള്‍ ശക്തമാകും; കേരള തീരത്ത് വീണ്ടും മുന്നറിയിപ്പ് എട്ട് ജില്ലകളിൽ കാസറഗോഡും

തിരുവനന്തപുരം: 

തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ  തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുകത ഫലം ആണിത്.

മീൻപിടുത്തക്കാരും  തീരദേശനിവാസികള്‍ക്കുമായി മുന്നറിയിപ്പ് പുറത്തിറക്കി. ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകൾ പരിഗണിച്ച്
മീൻപിടുത്തക്കാരും  തീരദേശനിവാസികളും  പ്രവർത്തിക്കണം.

1 . വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി  അടിച്ചുകയറുവാനും സാധ്യതയുണ്ട്.

2 . തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്.

3 . ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ  അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളിൽ ഈ പ്രതിഭാസത്തിന്റെ  ആഘാതം കൂടുതലായിരിക്കും എന്നതിനാൽ  വിനോദ സഞ്ചാരികൾ തീരപ്രദേശ വിനോദ സഞ്ചാരം  ഒഴിവാക്കുക.

5. ബോട്ടുകളും വള്ളങ്ങളും  തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും  കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കുക

Post a Comment

Previous Post Next Post
close