ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ 2 കോഴിക്കോട് സ്വദേശികള്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട് :
ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പ്പനയുടെ ഏജന്റെന്ന് പറഞ്ഞ് നിരവധിയാളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കോഴിക്കോട് സ്വദേശികള്‍ കാസര്‍കോട്ട് അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം കാവിലംപാറ സ്വദേശികളായ ഇമാനുല്‍ ഹാരിസ് (21), പി വി ആദര്‍ശ് (21) എന്നിവരെയാണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.


കാസര്‍കോട് ചക്കര ബസാറിലെ വ്യാപാരി ഷിഹാബിന്റെ പരാതിയിലാണ് കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ എഎസ് ഐ ഉണ്ണികൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, ഓസ്റ്റിന്‍ തമ്പി, ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് കോട്ടയത്ത് വെച്ച് സംഘത്തെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്, കാഞ്ഞങ്ങാട്, മംഗ്‌ളൂരു, തിരൂര്‍, എറണാകുളം, ആലപ്പുഴ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നായി നാലുലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.

ഇലക്ട്രോണിക് സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നവരുമായി വ്യാപാരികളുമായും ബന്ധപ്പെട്ട് ഇടനിലക്കാരെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുകയാണ് സംഘം ചെയ്തുവന്നിരുന്നത്.

Post a Comment

Previous Post Next Post