മോദി സർക്കാർ ഡീസലിന് കുറച്ചത‌് 2.50; കൂട്ടിയത‌് 2.73 രൂപ പെട്രോളിന‌്  1.72 രൂപ


കേന്ദ്രസർക്കാരും എണ്ണക്കമ്പനികളുംകൂടി 2.50 രൂപ കുറച്ചശേഷം കഴിഞ്ഞ ഒമ്പതുദിവസംകൊണ്ട‌് ഒരുലിറ്റർ ഡീസലിന‌്  2.73 രൂപ കൂട്ടി. പെട്രോളിന‌്  1.72 രൂപയും വർധിപ്പിച്ചു. ഇക്കാലയളവിൽ അസംസ‌്കൃത എണ്ണയ‌്ക്ക‌് അന്താരാഷ്ട്ര വിപണിയിൽ ബാരലിന‌്  401 രൂപ (ലിറ്ററിന‌് 6.68 രൂപ) കുറഞ്ഞിരിക്കെയാണ‌് കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നത‌്. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം വെറും 5.59 രൂപയായി. ഒരുവർഷം മുമ്പ‌് 12 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. നാല‌് വർഷം മുമ്പ‌് 20 രൂപയിലധികം അന്തരമുണ്ടായിരുന്നു.


ആഗസ‌്ത‌് ഒന്നുമുതൽ 65 ദിവസത്തിനിടെ ഡീസലിന‌് ലിറ്ററിന‌് 7.76 രൂപയും പെട്രോളിന‌് 7.68 രൂപയും കുത്തനെ കൂട്ടിയിരുന്നു. ആഗസ‌്ത‌് ഒന്നിന‌് 78.20 രൂപയായിരുന്ന പെട്രോളിന‌് ഒക‌്ടോബർ നാലിന‌് കൊച്ചിയിൽ 85.88 രൂപയാണ‌് ഉയർന്നത‌്. ഡീസലിന്റെ വില 71.45ൽനിന്ന‌് 79.21 ഉം ആയി വർധിച്ചു.  ഇതെതുടർന്നാണ‌്  ഡീസലിനും പെട്രോളിനും ലിറ്ററിന‌് കേന്ദ്രസർക്കാർ എക‌്സൈസ‌് നികുതിയിൽ ഒന്നര രൂപയും എണ്ണ കമ്പനികൾ ഒരുരൂപയും കുറച്ചത‌്. എന്നാൽ തുടർന്നുളള ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ‌്കൃത എണ്ണയുടെ വില തുടരെ താഴ‌്ന്നിട്ടും ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസേന കൂട്ടുകയായിരുന്നു.  ഒമ്പതുദിവസത്തെ വർധനവിനെ തുടർന്ന‌് ശനിയാഴ‌്ച കൊച്ചിയിൽ ഡീസിലിന‌് ലിറ്ററിന‌് 78.94 രൂപയായി.

വില രണ്ടര രൂപ കുറച്ച ദിവസം തന്നെ ഡീസലിന‌് 37 പൈസയും പെട്രോളിന‌് 53 പൈസയും വർധിപ്പിച്ചിരുന്നു.  ഇതുമൂലം കേരള സർക്കാരിന്റെ വിൽപന നികുതിയടക്കം  സീസലിന്  മൂന്ന‌് രൂപ ഏഴു പൈസ കുറയേണ്ട സ്ഥാനത്ത‌് രണ്ട‌് രൂപ  63 പൈസ മാത്രമാണ‌് കുറഞ്ഞത‌്. അതുപോലെ പെട്രോളിന്  മൂന്നുരൂപ 25 പൈസ കുറയേണ്ടിടത്ത് രണ്ട‌് രൂപ 56 പൈസയാണ‌് കുറഞ്ഞത‌്. തുടർന്നുള്ള ദിവസങ്ങളിലും വില ക്രമാനുഗതമായി വർധിപ്പിച്ചു. ഒക്ടോബർ മൂന്നിന‌് അസംസ‌്കൃത എണ്ണയ‌്ക്ക‌് ബാരലിന‌് (60 ലിറ്റർ) 5656 രൂപയായിരുന്നു വില. വെള്ളിയാഴ‌്ച അത‌് 5255 രൂപയായാണ‌് കുറഞ്ഞത‌്‌. അസംസ‌്കൃത എണ്ണയുടെ വില കുറഞ്ഞപ്പോൾ രൂപയുടെ മൂല്യശോഷണമാണ‌് വിലവർധനവ‌ിന‌് ന്യായീകരണമായി പറയുന്നത‌്.


Post a Comment

Previous Post Next Post