3⃣ചെമ്പിരിക്ക ഖാസി വധം, സംസ്ഥാന തലത്തിൽ നിന്നും ഇടപെടലുകളില്ലാതാവുന്നതെന്ത് കൊണ്ട് ?

✍️ബദറുദ്ദീൻ കറന്തക്കാട്
       

  സമസ്തയുടെ പ്രഗൽഭ പണ്ഡിതനായിരുന്ന ചെമ്പിരിക്ക മംഗലാപുരം ഖാസിയുടെ ദാരുണ കൊലപാതകം നടന്ന് പതീറ്റാണ്ടോടടുക്കുമ്പോഴും സംസ്ഥാന മുശാവറ ഈ പ്രശ്നങ്ങളിൽ ഒരു പ്രസ്ഥാവനയോ ഇടപെടലുകളോ നാളിന്നേവരെ നടത്താത്തതെന്തുകൊണ്ട് ? ബുർദ്ധബൈത്തിന്റെ അൽപ്പ ഭാഗം ഉയർത്തിക്കാട്ടി എനിക്ക് കിട്ടേണ്ടത് കിട്ടി എന്ന് ആവേശത്തോടെ വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥൻ എന്തെങ്കിലും കിട്ടാൻ വേണ്ടി തന്നെയാണ് തിരക്കിട്ട് പൂട്ട് പൊളിച്ചതെന്നും ബൈത്തിന്റെ ശകലം പൊക്കിപ്പിടിച്ച് യുറേക്കാ എന്ന് ആർത്തുവിളിച്ചതെന്നും ഉറപ്പുണ്ടായിട്ടും എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നിയമ നടപടികൾക്ക് ആരും        മുതിരുന്നില്ല ? കൃത്യനിർവ്വഹണം നടത്തേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച്ചകൾ ആദ്യഘട്ടത്തിൽ തന്നെ ചൂണ്ടിക്കാട്ടാത്തതും ആദ്യദിവസത്തെ അരിച്ചുപെറുക്കലിന് ശേഷം മൂന്നാം ദിവസം കിട്ടിയ കത്തിനെക്കുറിച്ച് ഗൗരവമായ ഒരു നടപടിക്ക് ബന്ധപ്പെട്ടവർ തുനിയാത്തതും സംശയസാഹചര്യത്തിലേക്കല്ലേ വിരൽ ചൂണ്ടുന്നത് ?           മൂന്ന് ഏജൻസികളും കേസന്യോഷണത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന വാദമുന്നയിക്കുമ്പോഴും CBI യുടെ മൂന്നാം വിധിയും ആത്മഹത്യയെന്നതിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലും ഒപ്പ് മരച്ചുവട്ടിലെ പ്രസംഗ പരിശീലന സമരത്തിൽ മാത്രം ഒതുങ്ങേണ്ട ഒരു കൊച്ചു പ്രശ്നമായി മാത്രം മഹാനായ പണ്ഡിതന്റെ കൊലപാതകത്തെ കാണുന്നതിൽ നിന്നും എന്താണ് പൊതുസമൂഹം വിലയിരുത്തേണ്ടത് ? കേന്ദ്ര ഏജൻസികൾ അന്യോഷണത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്നും ഉറപ്പുള്ളപ്പോൾ കോടതിയുടെ നിരീക്ഷണത്തിലുള്ള പ്രസ്തുത വിഷയത്തെ ആസപ്തമാക്കി എന്തു കൊണ്ട് കോടതിയെ സമീപിക്കുന്നില്ല ? കോടതിയിയെ സമീപിക്കേണ്ടത് രക്ത ബന്ധത്തിൽ പെട്ടവർ ആണെന്നിരിക്കേ മികവുറ്റ നിയമജ്ഞന്റെ സഹായത്തോടെ കോടതിയെ സമീപിക്കുന്നതിന് പകരം കേവലം ഒപ്പുമരച്ചുവട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സമരത്തിൽ ഈ വിഷയം ഒതുങ്ങി നിൽക്കുമ്പോൾ സാദാരണക്കാരായവർ ഈ വിഷയത്തെ അവർക്കാവുന്ന തരത്തിൽ വിലയിരുത്തുകയും കൃത്യം നടത്തിയവർ വലയ്ക്ക് പുറത്ത് തന്നെ നിൽക്കുകയും ചെയ്യും, കാര്യങ്ങളുടെ തിരക്കഥകൾ രചിച്ചവർ ആദ്യഘട്ടത്തിൽ തന്നെ രണ്ട് ഏജൻസികൾ പരാജയപ്പെടുമെന്ന് ഉറപ്പ് വരുത്തുകയും മൂന്നാമത്തെ ഏജൻസിയായ CBI യെ കാത്തിരിക്കുകയും അവരുടെ വരവിന് മുന്നോടിയായുള്ള മറച്ചുപിടിക്കലും മായ്ക്കലും കൃത്യമായി ആസൂത്രണം ചെയ്യുകയും ചെയ്തപ്പോൾ ഇതിന്റെ തലപ്പത്ത് സംശയാപ്തമായ രീതിയിൽ നിലകൊണ്ടത് പ്രഗൽഭനായ നിയമ പാലകനും പ്രശസ്തനായ നിയമജ്ഞനുമായിരുന്നു എന്നയാഥാർത്ഥ്യം ഇനിയുമൊരന്യോഷണം ആവശ്യപ്പെടുന്നവർ മുഖവിലയ്ക്കെടുക്കുക, അവരിൽ ഒരാളുടെ തന്നെ നിയമോപദേശം സ്വീകരിച്ച് ഒപ്പുമരച്ചുവട്ടിലിരുന്ന് മറ്റൊരാളെ തുറന്ന വാദത്തിന് വെല്ലുവിളിക്കുമ്പോൾ ഇതു കേൾക്കുന്നവർ വിലയിരുത്തുന്നത് ഇരുട്ടു കൊണ്ട് ഓട്ടയടക്കാൻ നിങ്ങൾ വീണ്ടും വീണ്ടും ശ്രമിക്കുന്നു എന്നതാണ്,                     ഈ ഭൂമുഖത്തെ താൽക്കാലിക ജീവിതത്തിന്റെ പകിട്ടിനു വേണ്ടി ചിലർ പ്രവർത്തിച്ച വഴിവിട്ട പ്രവർത്തനത്തിലെ യാഥാർത്ഥ്യമറിയുന്ന ആ നൻമയെ ഇരുട്ടിന്റെ മറപിടിച്ച് ഇല്ലാതാക്കിയ നീചജന്മങ്ങൾ ചൂണ്ടു വിരൽ തുമ്പത്ത് പ്രസ്ഥാവനാ മാമാംഗം നടത്തി വിലസുമ്പോഴും അവരെ ചൂണ്ടിക്കാണിക്കാൻ ഭയക്കുന്നവർക്കും ഈ വിഷയത്തിൽ പലതും മറച്ചു പിടിക്കാനുണ്ട് എന്നതാണ് യാദാർത്ഥ്യം,            വരും ദിവസങ്ങളിൽ മറച്ചു പിടിച്ചവർ തന്നെ ആ സത്യം പറയാതെ പറയും അത് പറയിപ്പിക്കും വരെ തീപ്പൊരികളുടെ വിരലുകൾ ചലിച്ചു കൊണ്ടേയിരിക്കും      

Post a Comment

Previous Post Next Post