5⃣തെളിവുകൾ നാവിൽ തുമ്പിലും ചൂണ്ടുവിരൽ അകലത്തിലും? രക്ത ബന്ധങ്ങൾ ഉണർന്നു പ്രവർത്തിക്കാത്തതെന്ത് കൊണ്ട് ?

സമീപകാലത്ത് രക്ത ബന്ധത്തിൽ പെട്ട ചിലരും നിയമവിദഗ്ദനും നിയമപാലകനും പറയാതെ പറഞ്ഞ ചില വാക്കുകളുടെ വരികൾക്കിടയിൽ നിന്നു തന്നെ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ വിരൽ ചൂണ്ടുന്നത് പലർക്കും ആരാണ് കൊലയാളികൾ എന്ന് ചൂണ്ടിക്കാട്ടാനാവുമെന്നും എന്തിനു വേണ്ടി ഈ കൃത്യം നടത്തി എന്നത് നാവിൻതുമ്പിലുണ്ട് എന്നതിലേക്കും തന്നെയാണ്, തിരക്കഥകൾ രണ്ട് അന്യോഷണ ഏജൻസികളെയും മറികടക്കാൻ പ്രാപ്തമാണെന്ന് കാലേക്കൂട്ടി പ്രവചിച്ച തൃകാലജ്ഞാനികൾ മൂന്നാം ദിവസം പുറത്തുവിട്ട കാലേക്കൂട്ടി തയ്യാറാക്കിയ കത്ത് മൂന്നാം ഏജൻസിയായ CBI ക്ക് വേണ്ടി കരുതി വെച്ചത് ഒരു മുഴം മുൻകൂട്ടിയുള്ള മുന്നൊരുക്കമാണെന്ന് വിലയിരുത്തപ്പെട്ടത് പറഞ്ഞ വ്യക്തി വ്യക്തമായ നിയമ ബോധമുള്ള ഒരു നിയമജ്ഞനാണ് എന്നത് കൊണ്ട് തന്നെയാണ്,            ഒരു ബുർദ്ധാബൈത്തിന്റെ ശകലം കാട്ടി നിയമപാലകൻ തുടക്കം കുറിച്ച ആത്മഹത്യാ വിളമ്പരം CBI യിലേക്കെത്തുമ്പോൾ അരക്കിട്ടുറപ്പിക്കാൻ പാകത്തിലുള്ളതല്ലെന്നും വീണ്ടുമൊരു ശക്തമായ ഉറപ്പിനെ അവർക്കു വേണ്ടി കാത്തു വെക്കേണ്ടതുണ്ടെന്നതും തിരക്കഥയുടെ ഭാഗം മാത്രം,     അതിനു വേണ്ടി തന്നെയാണ് തലേദിവസം അരിച്ചുപെറുക്കിയിട്ടും കാണാത്ത കത്ത് മൂന്നാം ദിവസം തലയണക്കടിയിൽ പ്രത്യക്ഷപ്പെടുത്തിയതെന്നറിയാൻ ഒരുപാട് അന്യോഷണ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല, മുൻകൂട്ടി രചിച്ച തിരക്കഥകൾ തിരിച്ചറിഞ്ഞ പലരും പലതും മറച്ചു പിടിച്ചതും ഒളിച്ചുവെച്ചതും നിഴലായ് നിന്നതും നാളിന്നേവരെ കാത്തുവെച്ച പലതും തകരുമെന്നതുകൊണ്ടും പലരഹസ്യങ്ങളും സ്വന്തമായും സംരക്ഷിക്കേണ്ടതുള്ളതും കൊണ്ട് തന്നെയാണ് ,                         പക്ഷേ കൃത്യം നടപ്പാക്കാൻ കാട്ടിയ ബുദ്ധി നിങ്ങൾക്ക് തന്ന പടച്ചതമ്പുരാന് ആ പണ്ഡിതന്റെ പാണ്ഡിത്യത്തിലെ കളങ്കപ്പെടൽ ശെരിവെച്ചു കൊടുക്കാനാവില്ല എന്നത് കൊണ്ട് തന്നെ തലച്ചോറിൽ സൂക്ഷിച്ച സത്യങ്ങൾ തൊട്ട് താഴേയുള്ള നാവിൻ തുമ്പിലൂടെ നിങ്ങളെക്കൊണ്ട് തന്നെ പറയിപ്പിക്കും, നിങ്ങളുടെ നാവിൽ നിന്ന് വന്ന രഹസ്യങ്ങളെ തീയിലുരുക്കി വേർത്തിരിച്ചെടുത്ത് പൊതുസമക്ഷത്തെത്തിക്കാൻ  ഞങ്ങളും കാത്തു നിൽക്കാം
                             ✍️ ബദറുദ്ദീൻകറന്തക്കാട്

Post a Comment

Previous Post Next Post