എക്സൈസ് ഉദ്യോഗസ്ഥർക്കുനേരേ മദ്യക്കുപ്പിയെറിഞ്ഞ് രക്ഷപ്പെട്ട പ്രതി കീഴടങ്ങി


നീലേശ്വരം: 

മാഹിനിർമിത വിദേശമദ്യം പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കുനേരേ ഓട്ടോറിക്ഷയിൽനിന്ന് മദ്യക്കുപ്പിയെറിഞ്ഞ് രക്ഷപ്പെട്ട പ്രതി കീഴടങ്ങി. ചിറപ്പുറത്ത് ഓട്ടോ ഓടിക്കുന്ന ഷാജിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ഒക്ടോബർ 10-ന് ഓട്ടോറിക്ഷയിൽ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഷെയ്ക്ക് അഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ എെക്സെസ് ഉദ്യോഗസ്ഥർ പരിശോധന നടത്താനെത്തിയപ്പോഴാണ് കെ.എൽ 14 എസ് 1361 നമ്പർ ഓട്ടോറിക്ഷയിൽനിന്ന് എക്സൈസ് ബൈക്കിൽ വന്ന ഉദ്യോഗസ്ഥർക്കുനേരേ ഷാജി മദ്യക്കുപ്പിയുടെ പെട്ടിയെറിഞ്ഞ് രക്ഷപ്പെട്ടത്. കീഴടങ്ങിയ പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(2), 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post