മഞ്ചേശ്വരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി നൽകി

മഞ്ചേശ്വരം (www.snewskasaragod.com): മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ മരണത്തിൽ അനുശോചിച്ചു മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചു.


എന്നാൽ, നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഡോ: സജിത്ത് ബാബു അറിയിച്ചു.

അതേസമയം, അന്തരിച്ച എം.എൽ.എയുടെ ഭൗതിക ശരീരം ശനിയാഴ്ച്ച ഉച്ചക്ക് 12 മണി മുതൽ ഒന്നര മണി വരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസായ ഉപ്പളയിലെ സി.എച്ച് സൗധത്തിൽ പൊതുദർശനത്തിനു വെക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.


Post a Comment

Previous Post Next Post