സിപിടിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു

കാസര്‍കോട്:(www.snewskasaragod.com)
നീന്തൽ വശമില്ലാതെ പുഴകളിലും ,കുളങ്ങളിലും മറ്റു നിരവധി ജലാശയങ്ങളിലും നിരവധി കുട്ടികൾ മുങ്ങിമരിക്കാനിടയായ സാഹചര്യത്തിൽ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനത്തിന് കഴിഞ്ഞ വർഷം  തുടക്കം കുറിച്ച ചൈൽഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന മൊഗ്രാലിലും  പരിശീലനം ആരംഭിച്ചു . വിദഗ്‌ദ്ധ നീന്തൽ പരിശീലകനായ മുഹമ്മദ് മൊഗ്രാൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . കേരളത്തിൽ ഉണ്ടായ പ്രളയം നീന്തൽ പരിശീലനത്തിന്റെ ആവശ്യകതയെ ക്കുറിച്ച്  ജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കിയതായും, എല്ലാ കുട്ടികൾക്കും നിർബന്ധിത നീന്തൽ പരിശീലനം നൽകുന്നകാര്യം സർക്കാർ പരിഗണിക്കേണ്ടതാണെന്നും പരിശീലനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച സിപിടി സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പടലടുക്ക ആവശ്യപ്പെട്ടു .
നിലവിൽ ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കം ,കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയയിലും സിപിടിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട് .
ജില്ലാ പ്രസിഡന്റ്  മൊയ്‌ദീൻ പൂവടുക്ക ,സിപിടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്  മിഷേൽ  റഹിമാൻ ,അഴീക്കോട് റഹിമാൻ ഫൈസി, സയ്യിദ് ഇഹ്തിസം എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post