ബോവിക്കാനം:
ഒരു മാസത്തോളമായി കുടിവെള്ളം കിട്ടാതെ വലയുന്നവർക്ക് പൈപ്പ് ലൈൻ തകരാർ പരിഹരിച്ച് ജലവിതരണം പുനസ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് ബോവിക്കാനം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
ഇരുപതോളം വീട്ടുകാരാണു ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകരാറായതുമൂലം കുടിവെള്ളം പൊലും കിട്ടാതെ ബുദ്ദിമുട്ടുന്നത്-
ജല അതോറിറ്റിയുടെ എട്ടാം മൈലുള്ള ജല സംഭരണിയിൽ നിന്നാണു ഇവിടെക്ക് പൈപ്പ് ലൈൻ വഴി വെള്ളമെത്തിയിരുന്നത്
ഇത് പല ഇടങ്ങളിലും പൈപ്പ് ലൈൻ തകരാറിലായതാണു വെള്ള കിട്ടാത്തത്.
തകരാറു പരിഹരിക്കാൻ അടിയന്തിരമായി മേലതികാരികൾ നടപടി സ്വീകരിക്കണമെന്നു യോഗത്തിൽ ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി ജാഫർ കോലാച്ചിയടുക്കം സ്വാഗതം പറഞ്ഞു മുസ്തഫ ആധ്യക്ഷത വാഹിച്ചു ലത്തീഫ് ബാലനടുക്കം, ഖലീൽ, രവീന്ദ്രൻ സി, ലത്തീഫ് ആലൂർ, മഹേഷ്, അഷ്റഫ് ബി, സൗമ്യേ എസ് എന്നിവർ പ്രസംഗിച്ചു
Post a Comment