ശബരിമല വിഷയത്തിൽ നടത്തിയ പ്രകടനത്തിൽ മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടിക്കെതിരെ തെറി അധിക്ഷേപം; ജില്ലാ പോലീസ് മേധാവിക്ക്  പരാതി നൽകി


കാസറഗോഡ്:
                         
ശബരിമല വിഷയത്തിൽ നടത്തിയ പ്രകടനത്തിൽ മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടിക്കെതിരെ  അശ്ലീല ഭാഷയിൽ മുദ്രവാക്യം ഹർത്താൽ  ദിവസത്തിൽ നടത്തിയ പ്രകടനത്തിലാണ്  മുദ്രവാക്യം ഉയർന്നത് കേരളമൊട്ടാകെ ശബരിമല വിഷയത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കാസറഗോഡ് വിവിധ ഹൈന്ദവ സംഘടനകൾ ചേർന്ന്  പ്രകടനം നടത്തിയത്. വൻ  ജനാവലിയോടുക്കൂടി നടത്തിയ പ്രകടനത്തിൽ  ശരണം വിളിക്കാൻ  പുരുഷന്മാരും സ്ത്രീകളും അണിനിരന്നിരുന്നു  പ്രകടനം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു പബ്ലിക്‌കേരള മാധ്യമ സംഘം എന്നാൽ  പിന്നിൽ നിന്ന്  ഒരുകൂട്ടം യുവാക്കൾ കാദർ കരി പ്പൊടിക്കെതിരയാതൊരു പ്രകോപനവമില്ലാതെ   അശ്ലീല ഭാഷയിൽ മുദ്രവാക്യം വിളിക്കുകയായിരുന്നു   കേരളത്തിൽ ഉടനീളം മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്ന  സാഹചര്യത്തിലാണ്   കാദർ കരി പ്പൊടിക്കെതിരെ   മുദ്രാവാക്യം ഉയർന്നത്.അശ്ലീല ഭാഷയിലുള്ള മുദ്രാവാക്യത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്ക്  പരാതി നൽകി       

Post a Comment

Previous Post Next Post