✍️ഷാഫി തെരുവത്ത്
കറുത്ത കൂളിംഗ് ഗ്ലാസ്.കറുത്ത പാന്റ്. കറുത്ത ഫുൾ കൈ ഷർട്ട്, കറുത്ത ബെൽട്ട് ഷൂ ആണെങ്കിൽ കറുത്തതും കൈയിലുള്ള ബ്രീഫ് കെസിന്റെ നിറവും കറുപ്പ്... ഇതിനിടയിൽ കൈയിൽ തിളക്കത്തോടെ റാഡോ വാച്ച്.കാസർകോട് നഗരത്തിലൂടെ സുന്ദരനായ ഇദ്ദേഹം ഇങ്ങനെ നടപ്പ് തുടങ്ങിയിട്ട് വർഷം 40 പിന്നിടുന്നു. എല്ലാവർക്കും സുപരിചിതൻ. എന്നും എല്ലാവരോടും പുഞ്ചിരിച്ച് കൊണ്ട് വരവേൽക്കുന്ന നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഷറഫുദ്ദീനെ കണ്ടാൽ ഇപ്പോഴും നിത്യയൗവനം. ഒരു പേർഷ്യക്കാരന്റെ ഗമയിൽ നടക്കുന്ന ഷംസുവിന്റെ കൈയിലുള്ള ബ്രീഫ് കെസിനകത്തുള്ളത് കറൻസിയാണെന്ന് തെറ്റിദ്ധരിക്കല്ലേ...?. ജീവിക്കാൻ വേണ്ടി. പെർഫ്യൂംസ്. വാച്ച് ,ടോർച്ച് തുടങ്ങി (ബാൻഡേഡ് സാധനങ്ങളാണ്.ഇവ വിൽക്കാൻ രാവിലെ ഒമ്പത് മണിക്കിറങ്ങുന്ന ഷംസു രാത്രിയോടെയാണ് വീടണയുന്നത്. കറുപ്പ് കളറിനോട് പ്രിയമെന്താണെന്ന് ചോദിച്ചപ്പോൾ "മനുഷ്യന്റെ സൗന്ദര്യം കൂടുതൽ എടുത്ത് കാണിക്കുന്നത് കറുത്ത വസ്ത്രങ്ങൾ ധരിക്കുമ്പോഴാണെന്നുള്ള " മറുപടി." പരമോന്നത കോടതികളിലെ ജഡ്ജിമാരും വക്കീലൻമാരും ധരിക്കുന്നത് കറുത്ത വസ്ത്രങ്ങളല്ലേയെന്നും ഷംസു പറയുന്നു.കറുപ്പിന് ഏഴഴകുണ്ടെന്ന് അടിവരയിട്ട് ഷംസു സമർത്ഥിക്കുന്നു. ചില ദിവസങ്ങളിൽ മാത്രം ബ്രൗൺ നിറങ്ങളിലുള്ള വേഷം ധരിക്കാറുണ്ട്. എന്റെ ഉമ്മയ്ക്ക് വർഷങ്ങൾക്ക് ശേഷം അജ്മീരിൽ പോയി പ്രാർത്ഥിച്ചതിലൂടെയാണ് കിട്ടിയ മകനാണ് ഞാനെന്നും ഷംസു പറഞ്ഞു.എസ്.എസ്.എൽ.സി. വരേ മാത്രമേ പഠിച്ചിട്ടുള്ളൂ. കറുത്ത കൂളിംഗ് ക്ലാസ് ഒന്നെടുത്തു വീണ്ടും അതൊന്നു ശരിയാക്കി ബ്രീഫ് കേസുമായി ഗമയിൽ "ബ്ലാക്ക്മാൻ " നടന്നു നഗര തിരക്കിലൂടെ.....
Post a Comment