കാസർകോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി.റോഡ് മരണപാത,ജില്ലാ ജനകീയ നീതി വേദി ലഘുലേഖ പ്രകാശനം ചെയ്തു.

മേൽപറമ്പ്:(www.snewskasaragod.com)
2012 ൽ ആധുനിക രീതിയിൽ നിർമാണമാരംഭിച്ച കാസർകോട്_ കാഞ്ഞങ്ങാട് കെ.എസ്.ടി.പി.തീരദേശ പാത മരണപാതയായി പര്യവസാനിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് ജല്ലാ ജനകീയ നീതി വേദി ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ കേരള വ്യപാരി വ്യവസായി ഏകോപന സമിതി ഉദുമ മേഖല വൈസ് പ്രസിഡണ്ട് അനൂപ് കളനാട്, ചന്ദ്രഗിരി ഗവ.ഹയർ സെക്കറണ്ടറി സ്കൂൾ ഒ.എസ്.എ പ്രസിഡണ്ട് ഹംസ എം.എം ന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. കഴിഞ്ഞ 6 വർഷങ്ങൾക്കിടയിൽ നൂറിൽ അധികം പേര് മരണത്തിന് കീഴടങ്ങുകയും, 475 ൽ അധികം പേർ അതീവ ഗുരുതരമായ പരിക്കുകൾ കാരണം ജീവ ശവമായി വീടുകളിൽ തന്നെ കഴിയുകയാണെന്നും, ഇത്തരമൊരവസ്ഥ സംജാതമാകാൻ കാരണം, യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയുള്ള റോഡ് നിർമ്മാണവും,സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതു മൂലമാണെന്നും, ദേശീയ പാതയിലൂടെ പോകേണ്ടിയിരുന്ന ടാങ്കർ ലോറികൾ അടക്കം ഗ്രാമീണ റോഡിലൂടെ പോകുക വഴി, വല്ല അപകടവും സംഭവിച്ചാൽ ഏറെ ജന സാന്ദ്രതയുള്ളതിനാൽ വലിയ അപകട സാദ്ധ്യതയാണ് ഉള്ളതെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു. സൈഫുദ്ദീൻ കെ.മാക്കോട്, ഉബൈദുല്ലാഹ് കടവത്ത്. രിയാസ് സി.എച്ച് ബേവിഞ്ച, ഇസ്മായിൽ ചെമ്മനാട് , ഹാരിസ്ബന്നു, ബി.കെ.മുഹമ്മദ് ഷാ, ബദറുദ്ദിൻ കറന്തക്കാട്, ഖാദർ കരിപ്പൊടി, തബ് ശീർ എം.എ, എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post