മാസ്റ്റര്‍ സൈഫ് അബ്ദുല്ലയുടെ കരുണ നിറഞ്ഞ കുഞ്ഞ് മനസ്സിന് എന്‍.എല്‍.യു കാസര്‍ഗോഡ് മണ്ഡലം കമ്മറ്റിയുടെ ആദരം


ചൗക്കി :-
കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ ഐ.എന്‍.എല്ലിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ ഫണ്ടിലേക്ക് ധന സമാഹരണം നടത്തിയപ്പോള്‍ കളിക്കോപുകള്‍ വാങ്ങാന്‍ തന്‍റെ ഭണ്ഡാര പെട്ടിയില്‍ സ്വരൂപിച്ചു വെച്ചിരുന്ന മുഴുവന്‍ തുകയും യാതൊരു മടിയും കൂടാതെ സംഘാടക്കാരെ ഏല്‍പിച്ച് ഏവര്‍ക്കും മാതൃകയും നാടിന്‍റെ അഭിമാനവുമായി മാറിയ കുമ്പള സി.എഛ്. ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ളാസ്കാരന്‍ ചൗക്കി കെ.കെ പുറത്തെ സെമീര്‍ ബീഫാത്തിമ്മാ ദമ്പതികളുടെ മകനും അബ്ദുല്ലാ ബീഫാത്തിമ്മ ദമ്പദികളുടെ പൗത്രനുമായ മാസ്റ്റര്‍ സൈഫ് അബ്ദുല്ലയെ നാഷണല്‍ ലേബര്‍ യൂണിയന്‍ എന്‍.എല്‍.യു കാസര്‍ഗോഡ് മണ്ഡലം കമ്മറ്റിയുടെ സ്നേഹ ഉപഹാരം നല്‍കി ആ കൊച്ചു മോന്‍റെ വീട്ടില്‍ ചെന്നു എന്‍.എല്‍.യു ജില്ലാ പ്രസിഡന്‍റ് സീ.എം.എ ജലീല്‍ ആദരിച്ചു ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം വൈസ് പ്രസിഡന്‍റ് മുസ്തഫാ തോരവളപ്പു എന്‍.എല്‍.യു ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം,മണ്ഡലം പ്രസിഡന്‍റ് ഉമൈര്  തളന്കര ഹമീദ് പടിഞ്ഞാര്‍,സാദിഖ്കടപ്പുറം ,ആദം കുണ്ടത്തില്‍,മുഹമ്മദ് അന്‍സാഫ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post