ശബരിമല: ജില്ലയിലും ഹര്‍ത്താല്‍ പൂര്‍ണം, കുമ്പളയില്‍ ഉറൂസ് കമ്മിറ്റി ഓഫീസ് അടപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കാസര്‍കോട്:
 ശബരിമല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണം
സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. അതേസമയം മഞ്ചേശ്വരത്ത് ബുധനാഴ്ച രാത്രി കെ എസ് ആര്‍ ടി സി ബസ് കല്ലെറിഞ്ഞു തകര്‍ത്തു.

ഇതോടെ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളെല്ലാം ഓട്ടം നിർത്തി.
പച്ചക്കറി കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ് തുറന്നിട്ടുള്ളത്.

മറ്റു കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ കര്‍ശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഫ്ളൈയിംഗ് സ്‌ക്വാഡും മറ്റും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി
ജാഗരൂകരായി പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിലെ പല ഭാഗങ്ങളിൽ ഹർത്താലിൽ സംഘര്ഷാവസ്ഥയാണ് നിലവിൽ കാണാൻ സാധിക്കുന്നത്. തൃക്കണ്ണാട് രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും റോഡുകളില്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. ഇവയെല്ലാം പോലീസെത്തി നീക്കം ചെയ്തു

Post a Comment

Previous Post Next Post