ആബിദ് വധം:നവ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തൽ, തെളിയിക്കാൻ വെല്ലുവിളിച്ച് എസ് ഡി പി ഐ;വെട്ടിലായി മുസ്ലിം ലീഗ്

കാസർകോട്:
എസ്.ഡി.പി.ഐ പ്രവർത്തകൻ ആബിദിനെ സംഘ് പരിവാർ പ്രവർത്തകർ അതിദാരുണമായി സ്വന്തം പിതാവിന്റെ മുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസ് ആവശ്യത്തിനായി രണ്ട് ലക്ഷത്തിലധികം രൂപ കുടുംബക്കാരിൽ നിന്നും എസ്.ഡി.പി.ഐ പ്രവർത്തകർ കൈപറ്റിയെന്ന ആരോപണം ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കാസർകോടെ പ്രമുഖ വാട്ടാസാഫ് ഗ്രൂപ്പിൽ ഉന്നയിക്കുകയും അതിനനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വന്നതോട് കൂടി എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി പാർട്ടിയുടെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണത്തിനെതിരെ നിയമ നടപടിയുടെ ഭാഗമായി ജില്ലാ പോലിസിന് പരാതി നൽകുകയും, വാട്സപ്പിലൂടെ പരസ്യമായി തെളിയിക്കണമെന്ന എസ് ഡി പി ഐ സൈബർ പ്രവർത്തകർ ആവശ്യപെടുകയും  ചെയ്തതോടെയാണ്,മുസ്ലിം ലീഗ് നേതൃത്വം വെട്ടിലായത്.കൂടാതെ കേസിനു വേണ്ടി എസ് ഡി പി ഐ ചില്ലിക്കാശ് പോലും വാങ്ങിച്ചിട്ടില്ല എന്ന തരത്തിലുള്ള ആബിദിന്റെ ജേഷ്ടന്റെ തന്നെ വോയിസ് ക്ലിപ്പുകളും ഇറങ്ങിയിറ്റുണ്ട്. ഇല്ലാത്ത ആരോപണങ്ങൾ നിക്ഷേപിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ ജില്ലാ നേതൃത്വം അണികൾക്ക് നിർദേശം നൽകിയതായാണ് അറിയുന്നത്.

Post a Comment

Previous Post Next Post