മൂസയുംമൻസീറും കാസറഗോഡിനു അഭിമാനമാവുന്നു

കാസര്‍കോട്:
കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന ദേശീയ ജിംനാസ്റ്റിക്ക്‌ (19 വയസിനു താഴെ)വിഭാഗത്തിൽ ഗ്രൂപ്പ്‌ ഇനത്തിൽ ചാമ്പ്യനും വ്യക്തിഗത വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി പോയിന്റ്‌ അടിസ്ഥാനത്തിൽ മൂസ മുഹ്സിൻ ചാമ്പ്യൻ പട്ടം അണിഞ്ഞു. 12 വയസ്‌ മാത്രം പ്രായമുള്ള മൂസ മുഹ്സിൻ തമിഴ്‌ നാട്‌ സംസ്ഥാന തലത്തിൽ സീനിയർ തലത്തിൽ മൽസരിച്ചും മുമ്പ്‌ ചാമ്പ്യനായിരുന്നു. നാമക്കൽ ജില്ലയെ പ്രതിനിധീകരിച്ചാണു മൂസ മുഹ്സിൻ മൽസരിക്കുന്നത്‌.*
     *അനുജൻ മൂസ ജിംനാസ്റ്റിക്കിൽ തിളങ്ങുമ്പോൾ ജ്യേഷ്ഠൻ മൻസീർ ഗുസ്തിയിലും ഫുട്ബോളിലും മികവ്‌ തെളിയിക്കുകയാണു. രണ്ട്‌ ദിവസം മുമ്പ്‌ നടന്ന അണ്ടർ 22 ഗുസ്തി മൽസരത്തിൽ മൻസീർ ജില്ലാ തലത്തിൽ ചാമ്പ്യൻ പട്ടം അണിഞ്ഞ്‌ കഴിഞ്ഞു ഇനി സംസ്ഥാനതല മൽസരത്തിലേക്കുള്ള ഒരുക്കത്തിലാണു.കഴിഞ്ഞ വർഷം സംസ്ഥാന തല സ്കൂൾ ഫുട്ബോൾ ടീം ക്യാമ്പിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഗുസ്തി മൽസരവും ഫുട്ബോൾ ഒന്നിച്ചായത്‌ കൊണ്ട്‌ മൻസീർ ഗുസ്തിയിലേക്ക്‌ ശ്രദ്ധ തിരിക്കുകയായിരുന്നു. അടുത്ത ഞായറാഴ്ച നടക്കുന്ന സംസ്ഥാനതല ഗുസ്തി മൽസരത്തിൽ ചാമ്പ്യനായാൽ മൻസീർ പിന്നെ ദേശീയ മൽസരത്തിലേക്ക്‌ ശ്രദ്ധ തിരിക്കും. 16 വയസുള്ള മൻസീർ ഇപ്പോൾ മൽസരിക്കുന്നത്‌ സീനിയർ വിഭാഗത്തിലാണു. മൻസീറും മൂസ മുഹ്സിനും എല്ലാ പിന്തുണയും നൽകാൻ പിതാവ്‌ മുനീർ ചെട്ടുംകുഴി മുന്നിലുണ്ടാവും. കാസറഗോഡിനു എന്നും അഭിമാനിക്കാം ഈ കൊച്ചു മിടുക്കന്മാരെ ഓർത്ത്‌.

Post a Comment

Previous Post Next Post