ഹർത്താലിന്റെ മറവിൽ സംഘപരിവാർ കലാപ ശ്രമം: പിഡിപി


കുമ്പള:

വിശ്വാസികളുടെ വികാരത്തെ മുതലെടുത്തു കൊണ്ട് ബിജെപി സംഘപരിവാർ ശക്തികൾ പ്രഖ്യാപിച്ച ഹർത്താൽ കലാപ ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് പിഡിപി കാസറഗോഡ്  ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു   ശബരിമല മല വിഷയത്തിൽ ബിജെപി യുടേത് ആത്മാർത്ഥമായ ഇടപെടലായിരുന്നെങ്കിൽ  ചെയ്യേണ്ടിയിരുന്നത് കേന്ദ്ര സർക്കാർ ഇടപെട്ടുകൊണ്ട്  ഓർഡിനെൻസ് ഇറക്കാൻ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു. എന്നാൽ സമാദാനപരമായ ഹർത്താൽ എന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രവർത്തകരെ അഴിഞ്ഞാടാൻ ആഹ്വാനം നൽകുകയാണ് ബിജെപി  ചെയ്തത്. ഇതിന്റെ ഭാഗമായാണ് കുമ്പള ഉറൂസ് കമ്മിറ്റി ഓഫീസിന്ന്  എതിരെ നടന്ന അക്രമ ശ്രമം. .അവിടെ സമയോചിതമായ ഇടപെടൽ നടത്തി പ്രദേശത്തെ  കലാപ ഭൂമിയാകാനുള്ള ബിജെപി പരിവാർ ശ്രമത്തെ വിഫലമാക്കിയ കുമ്പള ജുമാ മസ്ജിദ് ഇമാം അവർകളെ പ്രത്യേകം  പിഡിപി ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു എന്നും പ്രസ്താവനയിൽ അറിയിച്ചു . കുമ്പള ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ വിദ്വേഷ മുദ്രാവാക്യം വിളി ഉയർത്തി ബിജെപി ഹർത്താൽ അനുകൂലികൾ കലാപത്തിന്ന് ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു എന്നും പിഡിപി കുറ്റപ്പെടുത്തി . കുമ്പള സംഭവം ഉൾപ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലിന്റെ മറവിൽ കലാപമു ണ്ടാകാൻ ശ്രമിച്ച മുഴുവൻ പ്രതികളെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി  അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post