ബദിയഡുക്ക പരിസരങ്ങളിൽപാക്കറ്റ്‌ മിഠായികളില്‍ ചത്ത പ്രാണികളെന്ന് പരാതി

ബദിയഡുക്ക:
കടകളില്‍ നിന്നും കുട്ടികള്‍ വാങ്ങുന്ന പാക്കറ്റ്‌ മിഠായികളില്‍ ചത്ത പ്രാണികളെന്നു പരാതി. ഗോളിയടുക്കയിലെ ഒരു കടയില്‍ നിന്നു വിറ്റ മിഠായികളില്‍ പ്രാണികളും, കറുത്ത നിറമുള്ള മറ്റു സാധനങ്ങളും ഉണ്ടെന്ന പരാതിയെക്കുറിച്ച്‌ ആരോഗ്യ വകുപ്പ്‌ നേരിട്ട്‌ പരിശോധിച്ചു. രണ്ടു രൂപ മുതല്‍ 10 രൂപ വരെ വിലയുള്ള പാക്കറ്റ്‌ മിഠായികളാണ്‌ ഗ്രാമ പ്രദേശങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നത്‌. ഇവയിലാണ്‌ രോഗം പടരാവുന്ന സാധനങ്ങള്‍ കണണ്ടെത്തിയത്‌. ഒരു വിദ്യാര്‍ത്ഥിയാണ്‌ മിഠായികുറിച്ച്‌ അധികൃതര്‍ക്കു പരാതി നല്‍കിയത്‌.

Post a Comment

Previous Post Next Post