മുസ്ലിം ലീഗ് നേതാക്കൾ കൂട്ടത്തോടെ ഐ.എൻ.എല്ലിലേക്ക്

ഗുണ്ടുർ:
നാഷണൽ ലീഗ് ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളിലും  ശക്തിപ്പെടുതുന്നതിന്ടെ ഭാഗമായി IUML andhra state സംസ്ഥാന വൈസ് പ്രസിഡന്റും , ഗുണ്ടുർ ജില്ല ജനറൽ സെക്രട്ടറിയുമായ Dr. ഷെയ്ഖ് മുഹമ്മദ് യൂനുസ് സാഹിബും അനുയായികളും INL ൽ ചേർന്നു.
ആന്ധ്ര കുണ്ടുർ അമരാവതി റിസോർട്ടിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് രാജിവെച്ച നേതാക്കളെ INL അഖിലേന്ത്യാ സംസ്ഥാന - നേതാക്കൾ
ചേർന്നു സ്വീകരിച്ചു.
മുസ്ലിം ലീഗ് ഗുണ്ടുർ ജില്ല വൈസ് പ്രസിഡന്റ്‌  ശൈഖ് ബാജി , സെക്രട്ടറിമാരായ ശൈഖ് ഗൗസ്  അആദം  അബാന് , ശൈഖ് സുബ്ഹാനി, ശൈഖ് യുനുസ് സഹിബ് , IUML ടൌൺ പ്രസിഡന്റ്‌ റഫീഖ് ബൈഗ് മുതവല്ലി ,  മൌലാന അബ്ദുൽ ഖയ്യും , യുസുഫ് സുബ്ഹാൻ ,  ശൈഖ് മസ്താൻ സഹിബ്  ശൈഖ് അങ്കയ്യ , ശൈഖ് താഹിർ ജാൻ ,  തുടങ്ങിയ നേതാക്കൾക്കൊപ്പം യോഗത്തിലേക്ക് കടന്നു വന്ന നൂറുക്കണക്കിന് പ്രവർത്തകരെ യോഗം ഹര്ഷാരവത്തോടെയും മുദ്രാവാക്യം വിളിയോടെയുമാണ് വേദിയിലേക്ക്  സ്വീകരിച്ചത്.
ഇതോടെ ഗുൺടൂർ ജില്ലയിൽ  മുസ്ലിംലീഗ് നാമാവശേഷമായി എന്ന് രാജിവെച്ച നേതാക്കൾ പ്രഖ്യാപിച്ചു. ചടങ്ങിൽ ആന്ധ്ര state ദളിത് നേതാവ് ബാലു മെസ്‌റാം നാഗ്പൂർ, സോനു ഹൈദരാബാദ് തുടങ്ങിയവര്  അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
ശൈഖ് താഹിർ ജാൻ അധ്യക്ഷം വഹിച്ച യോഗത്തിൽ INL  അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസർ മുഹമ്മദ് സുലൈമാൻ സാഹിബ് ഉൽഘടനം ചെയ്തു. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹ്‌മദ്‌ ദേവർകോവിൽ , നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ M.A.ലത്തീഫ് , ശൈഖ് മസ്താൻ വലി , ശൈഖ് ബാജിവാല , ശൈഖ് ഗൗസ് അ അസമു , റാഫി സാഹബ് ,  തുടങ്ങിയവർ സംസാരിച്ചു.
ഇതോടെ ആന്ധ്ര സ്റ്റേറ്റിൽ നാഷണൽ ലീഗിന് പുതിയ ഉണർവ്വും ഉന്മേഷവും ഉത്തേജവും  ഉണ്ടാക്കുവാൻ കഴിഞ്ഞുവെന്ന് നേതാക്കൾ പറഞ്ഞു.

Post a Comment

أحدث أقدم

Whatsapp Group

close