ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,:എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച്ച സഅദിയ്യയില്‍

ദേളി:
കഴിഞ്ഞ ദിവസം അന്തരിച്ച ജാമിഅ സഅദിയ്യ പ്രിന്‍സിപ്പലും സമസ്ത വൈസ് പ്രസിഡണ്ടും   പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനുമായ എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പേരില്‍ സംഘടിപ്പിക്കുന്ന   അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഒക്ടോബര്‍ 20ന് ദേളി സഅദാബാദില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഘമത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. 4 മണിക്ക് നടക്കുന്ന അനുസ്മരണ  പ്രാര്‍ത്ഥനാ സമ്മേളനം  സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ പരിപാടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ അഷ്രഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി, സൈദലവി ഖാസിമി കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി,       അബ്ദുല്ലത്ത്വീഫ് സഅദി കൊട്ടില തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടിയുടെ ഭാഗമായി ഖതമുല്‍ ഖുര്‍ആന്‍, അനുസ്മരണ പ്രഭാഷണം, തഹ്‌ലീല്‍, പ്രാര്‍ത്ഥനാ സംഗമം എന്നിവ നടക്കും. 


എം എ അബ്ദുല്‍ വഹാബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സൈദലവു ഖാസിമി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, കുണിയ അഹ്മദ് മൗലവി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി, അബ്ദുല്‍ റഹ്മാന്‍ ഹാജി മേല്‍പ്പറമ്പ, ഇബ്‌റാഹീം സഅദി മുഗു, കെ എസ് മുഹമ്മദ് മുസ്തഫ, ഇബ്‌റാഹീം സഅദി വിട്ടല്‍, അബ്ദുല്ല കുവ്വത്തൊട്ടി, ഖലീല്‍ മാക്കോട്, അഷ്‌റഫ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post