ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട:

 ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരിക്കരയില്‍ റോഡ് ഉപരോധം നടത്തിയതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശോഭാ സുരേന്ദ്രന്‍ അടക്കം എട്ടു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ വടശ്ശേരിക്കര പൊലീസ് സേറ്റഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post