സമസ്തയുടെ സമുന്നതനായ നേതാവും ഗോളശാസ്ത്ര പണ്ഡിതനുമായ ചെമ്പരിക്ക സിഎം അബ്ദുല്ല മുസ്ല്യാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളി നിരവധി വെളിപ്പെടുത്തലുകളാണ് അടുത്ത കാലത്തായി നടന്നത്
സി എം ഉസ്താദിനെ കൊന്ന് കടലിൽ തള്ളിയവർ ആരാണെന്ന് എന്നെ തട്ടിക്കൊണ്ട് പോയവർക്ക് അറിയാമെന്നും അവരെ ചോദ്യം ചെയ്താൽ മുഴുവൻ വിവരങ്ങളും അറിയാമെന്നും ഉസ്താദിന്റെ മകൻ തന്നെ വെളിപ്പെടുത്തിയതാണെന്നും
മരണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഉസ്താദിൽ റൂമിൽ നിന്ന് കിട്ടിയ കത്ത് മുമ്പേ തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന് വിളിച്ച് പറഞ്ഞതുമായ കാര്യങ്ങളും ഉൾപ്പെടുത്തി വിശദമായ വിവരങ്ങൾ സി എം ഉസ്താദിന്റെ കേസ് പരിഗണിക്കുന്ന സിബിഐ കോടതിയിൽ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന സമർപ്പിക്കുമെന്നും പൊതുപ്രവർത്തനായ അബ്ദുൽ റഹ്മാൻ തെരുവത്ത് തീപ്പൊരി വാർത്തയോട് പറഞ്ഞു
ഇത്രയും ഗൗരവമേറിയ വെളിപ്പടുത്തലുകൾ നടന്നിട്ട് പോലും അതിനെ കുറിച്ച് ഒരക്ഷരം പ്രതികരിക്കുകയോ ആ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിൽ സമർപ്പിക്കാനോ തയ്യാറാവാതെ
ഒരുസമുദായം മുഴുവനും പങ്കെടുക്കേണ്ടിയിരുന്ന സമരങ്ങളെ വെറും നാലാളുകളിൽ മാത്രം ഒതുക്കിയത് ചിലരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണന്ന് ആക്ഷൻ കമ്മറ്റിക്കെതിരെ ആരോപണങ്ങളും ഉയരുന്നുണ്ട്
Post a Comment