കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നും നൽകണം മംഗൽപാടി മണ്ഡലം കോൺഗ്രസ്(ഐ)

മംഗൽപാടി;
മംഗൽപാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ,ആരോഗ്യ വകുപ്പിന് കീഴിൽ  പ്രവർത്തിക്കുന്ന കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും രോഗികൾക്ക് മരുന്നും വിതരണം ചെയ്യണമെന്ന് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സത്യൻ സി ഉപ്പളയും,  ജനറൽ സെക്രട്ടറി ഓ.എം.റഷീദും,ഓം കൃഷ്ണയും ആവശ്യപ്പെട്ടു.

       ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെട്ട ആളുകൾക്ക് എഫ് ഡബ്ള്യു സി യിൽ വെച്ചു പരിശോധനയും അവർക്കു വേണ്ടുന്ന മരുന്നുകളും നൽകിയിരുന്നു.ഇപ്പോൾ പരിശോധന മാത്രമേ അവിടെ നടക്കുന്നുള്ളൂ. മരുന്ന് ലഭിക്കണമെങ്കിൽ താലൂക് ആശുപത്രിയിൽ പോകണം.

    ഏറെ പ്രായമായ ആളുകൾ  വന്നു മണിക്കൂറുകളോളം വരി നിൽക്കുന്നത് പ്രയാസകരമായ കാഴ്ചയും, അവസ്ഥയുമാണ്.

  ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പരിശോധന.വീടിനടുത്തുള്ള പരിശോധന കേന്ദ്രത്തിൽ നിന്നും പരിശോധന നടത്തി,കിലോമീറ്ററുകൾ താണ്ടി മണിക്കൂറുകളോളം ക്യൂ നില്കേണ്ടുന്ന മംഗൽപാടി  താലൂക് ആശുപത്രിയിൽ ഇപ്പോൾ പണി നടക്കുന്നതിനാൽ രോഗികൾ വളരെ ബുദ്ധിമുട്ടുന്നു.

       പഴയ രീതിയിൽ പരിശോധനാ കേന്ദ്രത്തിൽ നിന്ന് തന്നെ മരുന്ന് നൽകാനുള്ള നടപടി സ്വീകരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നാണ് മംഗൽപാടി മണ്ഡലം കോൺഗ്രസ്  ഭാരവാഹികൾ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post