എച്ച്.എൻ.സി. ഹോസ്പിറ്റലിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

കാസർഗോഡ് :
ദേളി എച്ച്.എൻ.സി. ഹോസ്പിറ്റലിൽ വെച്ചു ജനമൈത്രി  പോലീസ്, കുടുമ്പ ശ്രീ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ  ക്യാമ്പ് hnc ഹെൽത്ത് കെയർ മാനേജർ റാഫി പാറയിലിന്റെ അദ്ധ്യക്ഷതയിൽ അസിസ്റ്റൻറ് കമാന്റന്റ് പ്രേംകുമാർ ഉൽഘാടനം നിർവ്വഹിച്ചു.
വിവിധ വിഭാഗങ്ങളിലായി ഡോ.അബൂബക്കർ(ജനറൽ വിഭാഗം), ഡോ.നിക്കാത്ത് അർഷി (പ്രസവ - സ്ത്രീ രോഗം), ഡോ.രാജേഷ്( ശിശു രോഗം), ഡോ.ബിനി മോഹൻ (ഇ എൻ ടി), ഡോ. ഷാരിക ശശിധരൻ (ചർമ്മ രോഗം), ഡോ.മൊയ്തീൻ കുഞ്ഞി (ജനറൽ മെഡിസിൻ) ഡോ.അഹരിസ് (ജനറൽ സർജറി), ഡോ.സമീറുദ്ദീൻ (നേത്രരോഗം), ഡോ.അമീന (ദന്തരോഗം) എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം രോഗികൾ പങ്കെടുത്തു.

ഡോ.അബൂബക്കർ (മെഡിക്കൽ ഡയറക്ടർ ),
കഞ്ഞിക്കണ്ണൻ (റിസർവ് ഇൻസ്പെക്ടർ), KPV രാജീവൻ (CRO ജനമൈത്രി പോലീസ് ), ഹരിദാസൻ.സി(കുടുംബശ്രീ ജില്ലാ അസിസ്റ്റൻറ് മിഷൻ കോഡിനേറ്റർ), മുംതാസ് അബൂബക്കർ (ചെമ്മനാട് പഞ്ചായത്ത് CDS ചെയർപേഴ്സൺ), അബൂ യാസർ കെ പി ( അഡ്മിനിസ്ട്രേറ്റർ) എന്നിവർ സംബന്ധിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രളയാനന്തര സേവനങ്ങൾക്കും നേതൃത്വം നൽകിയ കാസറഗോഡ് ജനമൈത്രി പോലീസ് CRO കെ പി വി രാജീവന്  2018 ലെ hnc എൻഡോ മെന്റ് hnc ഹോസ്പിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് നൽകി ആദരിച്ചു.

Post a Comment

Previous Post Next Post