ചിതലരിച്ച ചിന്ത(കവിത)


ഇന്ത്യക്ക്...
പുതു ചിന്ത
പൂത്തു വന്നു.
കുഴൽപ്പണഠ
ഒഴുക്കിവിട്ടു.
രണ്ടായിരം,ഇരുന്നൂറ്,
അതിഥികളായെത്തി.
ഭരണ ചിന്തയിൽ
സംഘിയുടെ
മോഹം മൊട്ടിട്ടു .
മനുഷ്യ രക്ത-
ത്തിനു ബദലായി
ഗോമാതാവിനു വിലയേറിവന്നു.
ബീഫ്....
ജുനൈദും,അഖ്ലാക്കും
കഴിച്ചെന്നുചൊല്ലി-
അടിവയറ്റിലിട്ടു കുത്തി
പിടഞ്ഞ പച്ച
ശരീരത്തേക്കാൾ-മുഖ്യം ആലയിലെ പശു.
കാവിക്കൂട്ടങ്ങൾക്കു
അഴിഞ്ഞട്ടോ-
ത്സവമായി
വയറൊട്ടിയവർ
ക്യൂവിലും..
വയറു വീർത്തവർ
ജോഗിങ്ങിലായി.
പാതയോരങ്ങൾ
ടാറിങ്ങിനു പകരം
ഇന്റർ ലോക്കിടം നേടി.
തെരുവിൽ-
ക്കിടന്നവർ
ടെന്റിനകത്തു നീങ്ങി.
കൂറ്റൻ വില്ലകൾ
തലപൊക്കി വന്നു.
ഓലമേഞ്ഞിരുന്നവർക്ക്
സ്വപ്നങ്ങൾ
അന്യമായി
വിദ്യനുകരാൻ
വിദ്യാലയങ്ങൾ
പണമുള്ളവർക്കു-ചുവട്ടിൽ
അക്ഷരക്കൂട്ടങ്ങൾ
നമ്മേ നോക്കി
പല്ലിളിച്ചു.
പുതു ചിന്ത
പുതു ഇന്ത്യയെ
വരച്ചു-കാട്ടി
ചിതറിക്കിടന്ന അക്കക്കൂട്ട-
ങ്ങളെ പെറുക്കി-
യെടുത്തു ഞാൻ
കരിക്കട്ട കൊണ്ടു
ചുമരിൽ വരച്ചിട്ടു
ഇന്ത്യ 2020

✍️ആബിദ് കുണിയ

Post a Comment

Previous Post Next Post