(വര്‍ഗ്ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ) മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ജനസഭകള്‍ക്ക് തുടക്കമായി

കാസര്‍കോട്:

വര്‍ഗ്ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് കാസര്‍കോട്‌നിന്ന് ആരംഭിക്കുന്ന യുവജനയാത്രയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മുഴുവന്‍ശാഖകളിലും നടത്തുന്ന ജനസഭയുടെ ജില്ലാതല ഉദ്ഘാടനം മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയലില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു.
സാമൂഹ്യ, സാംസ്‌കാരിക, കലാകായിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ജില്ലയിലെ 500 കേന്ദ്രങ്ങളിലാണ് ജനസഭകള്‍ ചേരുന്നത്.
മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്രകളും, നിയോജക മണ്ഡലങ്ങളില്‍ വൈറ്റ്ഗാര്‍ഡ് പാസിംഗ് ഔട്ട് പരേഡും, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസത്തെ പ്രചാരണയാത്രയും യുവജനയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.
ശാഖ തലങ്ങളില്‍ കലാകായിക മത്സരങ്ങള്‍ അടക്കമുള്ള നാട്ടുകൂട്ടം പരിപാടികള്‍ നടന്ന് വരുന്നുണ്ട്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജനസഭയുടെ സന്ദേശം കൈമാറി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, കെ.ബി കുഞ്ഞാമു, കെ.എ അബ്ദുല്ല കുഞ്ഞി, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, സിറാജ് മൂപ്പ, മുജീബ് കമ്പാര്‍, സി.ബി ലത്തീഫ്, ഇഖ്ബാല്‍ ചൂരി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹ്മൂദ് കുളങ്കര, എ.പി ഹനീഫ, എ.കെ ഷാഫി, സിദ്ധീഖ് ബേക്കല്‍, എ.പി ഷംസുദ്ധീന്‍, മാഹിന്‍ കുന്നില്‍, ഫിറോസ് അഡ്ക്കത്ത്ബയല്‍, റഷീദ് ഗസ്സാലി നഗര്‍, കുന്നില്‍ മുഹമ്മദ്, കരീം എ.കെ, കെ.ബി മുനീര്‍, എസ്.എച്ച് ഹമീദ്, കെ.ബി നിസാര്‍, എസ്.എം റഫീഖ് ഹാജി, നവാസ് എരിയാല്‍, ഹമീദ് ചൗക്കി, ഹുസൈന്‍ പോസ്റ്റ്, സിദ്ധീഖ് ബദര്‍ നഗര്‍, ഇബ്രാഹിം പടിഞ്ഞാര്‍, അബ്ദുള്‍ റഹ്മാന്‍ കല്ലങ്കടി, ഷഫീഖ് പടിഞ്ഞാര്‍, ഇര്‍ഫാന്‍ കുന്നില്‍, ഹംറാസ് എരിയാല്‍, എ.കെ കലീല്‍, നാസര്‍ ബ്ലാര്‍ക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post