പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തോടെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 2019 ഏപ്രില്‍ 19 ന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടത്തിയേക്കും. എംഎല്‍എ രാജിവച്ചാലോ മരിച്ചാലോ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. നിയമസഭാ കാലാവധി ഒരു വര്‍ഷത്തില്‍ താഴയെങ്കില് ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇനി രണ്ടര വര്‍ഷം കാലാവധിയുണ്ട്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒപ്പമാകുമോ മഞ്ചേശ്വരം തിരഞ്ഞെടുപ്പെന്നാണ് മുന്നണികള്‍ ആകാംക്ഷയോടെ നോക്കുന്നത്. 2019 മേയിലാണ് കേന്ദ്ര സര്‍ക്കാര്‍ കാലാവധി തീരുന്നത്. ഏപ്രില്‍ മേയ് മാസത്തിലാകും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 19 ന് മുമ്പാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പെങ്കില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും ഒപ്പമുണ്ടായേക്കും.
മഞ്ചേശ്വരത്ത് 2016 ല്‍ ബിജെപിയിലെ കെ സുരേന്ദ്രനേക്കാള്‍ 89 വോട്ടിനായിരുന്നു അബ്ദുള്‍ റസാഖ് ഭൂരിപക്ഷം നേടിയത്. വോട്ട് കൃത്രിമം കാണിച്ചെന്ന പേരില്‍ കെ സുരേന്ദ്രന് നല്കിയ പരാതി കോടതിയിലാണ്. അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസിന് പ്രസക്തി നഷ്ടമാകും.
Post a Comment