കുമ്പളയിലെ സംഘ്‌പരിവാർ ആക്രമം, പ്രതികളെ അറസ്റ്റു ചെയ്ത രാഷ്ട്രീയ ലാഭത്തിനു മുതിരരുത്‌; കെ.കെ അബ്ദുള്ളകുഞ്ഞി

കുമ്പള:
ശബരിമല വിഷയത്തിൽ നടത്തിയ ഹർത്താലിന്റെ മറവിൽ പ്രകടനമായേത്തി കുമ്പള ഉറൂസ്‌ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചു തകർക്കാനും വൻ കലാപം സൃഷ്ടിക്കാനും ശ്രമിച്ച സംഘ്‌പരിവാർ ഗുണ്ടകളെ പോലീസ്‌ അറസ്റ്റ്‌ ചെയിതതിനു പിന്നാലെ കള്ളപ്രചരണങ്ങൾ നടത്തി വീണ്ടും കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു മുതിരരുതെന്ന്
കർഷകസംഗം ജില്ലകമ്മിറ്റി അംഗം കെ.കെ അബ്ദുള്ളകുഞ്ഞി പ്രസ്ഥാവനയിലൂടെ പറഞ്ഞു.
ഇന്ന് ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ  ലാഭത്തിനു മാറ്റുകൂട്ടുകയാണെന്നും ഇതിലൂടെ കൂടുതൽ ക്രമസമാധാനം  തകരുക മാത്രമാണു ചെയ്യുന്നതെന്നും സി.പി.എം നേതാവുമായ കെ.കെ അബ്ദുള്ളകുഞ്ഞി പറഞ്ഞു.
പള്ളികത്തീബ്‌ ഉമർ ഹുദവിയുടെ സമയോജിതമായ ഇടപെടലും കൂടിയാണു കുമ്പളയിൽ കലാപം നടക്കാതിരുന്നത്‌.
തുളുനാടിന്റെ പല മേഖലകളിലും വർഗീയ കലാപങ്ങൾക്ക്‌ തുടക്കമിടാൻ പലരീതിയിലും സംഘ്‌ പരിവാർ ശക്തികൾ ശ്രമുക്കുന്നുണ്ട്‌
ഇവർകെതിരെ ശക്തമായ നടപടികൾ പോലീസ്സിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും
കൂട്ടിചേർത്തു.

Post a Comment

Previous Post Next Post