​മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ മത്സരിക്കാൻ ലത്വീഫ് ഉപ്പള ഗേറ്റ്

ഉപ്പള:

മുസ്ലീംലീഗിൽ തിരഞ്ഞെടുപ്പിന് തയ്യാറായി കാത്തിരിക്കുന്നതിനിടയിൽ ഉപ്പളയിലെ ഏറെ പ്രമുഖനായ വ്യവസായിയും, സാമൂഹിക പ്രവർത്തകനും കെ.എം.സി.സി യുടെ ഉന്നതനായ നേതാവുമായ ലത്വീഫ് ഉപ്പള ഗേറ്റിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താൽപര്യമെന്ന് സൂചന.

കഴിഞ്ഞ കുറെ വർഷങ്ങളായുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെയും, നേതാക്കളുടെയും ആവശ്യമായിരുന്നു ഇറക്കുമതി സ്ഥാനാർത്ഥിക്ക് പകരം മണ്ഡത്തിലെ തന്നെ ആളുകളെ മത്സരിപ്പിക്കണമെന്നത്
അതിന് ഏറെ പരിഹാരമാകുമെന്ന് മാത്രമല്ല, 
തിരഞ്ഞെടുപ്പ് എന്ന ഭാരിച്ച കടമ്പ മറികടക്കാനും പാർട്ടിക്ക് ഏറെ എളുപ്പമാണ് ലത്വീഫിന്റെ സ്ഥാനാർത്ഥിത്വം, 

നിലവിൽ തന്നെ 25 ൽ അധികം ബൈത്തുറഹ്മകൾ സ്വന്തം നിലയിൽ നിർമ്മിച്ച് നൽകുകയും ചെയ്യുക വഴി നിർധന ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാണ് ലത്വീഫ്. എല്ലാത്തിലുമുപരി മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾക്കും ഏറെ സ്വീകാര്യനുമാണ്. നിലവിലെ സാഹചര്യത്തിൽ ലത്വീഫിനെ പോലെ ഒരാളെ സ്ഥാനാർത്ഥിയായി ലഭ്യമാകുകയാണെങ്കിൽ മുസ്ലിം ലീഗിന് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് കടമ്പ മറിക്കടക്കാൻ ആവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ലത്വീഫ് ഉപ്പളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പില്ലന്നാണ്  അറിയാൻ കഴിയുന്നത്.

Post a Comment

أحدث أقدم

Whatsapp Group

close