ചെമ്പരിക്ക ഖാസി കൊലപാതകം: ആക്ഷൻ കമ്മറ്റി അംഗത്തിന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് സമസ്ത ജില്ലാ നേതൃത്വത്തിലേക്കോ?


  whatsapp post 
      സമസ്തയുടെ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര പണ്ഡിതനുമായ ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മുസ്ല്യാരുടെ കൊലപാതകം കഴിഞ്ഞ് എട്ട് വർഷം പിന്നിട്ടിട്ടും പ്രതികൾ വലക്ക് പുറത്ത് തന്നെയാണ് അതിനിടയിലാണ് സമസ്തയുടെ സജീവമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്ന ആക്ഷേപം നവമാധ്യങ്ങളിൽ ഉയർന്ന് വന്നത് ,അതിന് മറുപടിയായി ഉസ്താദിന്റെ കൊലപാതകം വീണ്ടും അന്വേഷിച്ച് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയ ജനകീയ ആക്ഷൻ കമ്മറ്റി അംഗത്തിന്റെ വിശദീകരണം പല സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു ഈയടുത്ത് സമര സമിതിയിലേക്ക് കടന്നു വന്നയാൾ എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന വോയ്സിലൂടെ അദ്ധേഹം തന്നെ പറയുന്നു അടുത്ത കാലത്തായി സമസ്തയുടെ കേന്ദ്ര നേതൃത്വത്തെ നേരിൽ ചെന്ന് കാണുകയും ഉസ്താദിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഗൗരവം നേതൃത്വത്തിന് മനസ്സിലാക്കി കൊടുക്കയും ചെയ്യുകയും,അവർ  ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു എന്ന് ,എന്നാൽ നവമാധ്യമം വീണ്ടും ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് എന്ത് കൊണ്ട് ഇത്രയും പ്രമാദമായ ഒരു കൊലപാതകം നടന്നിട്ടും ജില്ലാ നേതൃത്വം ഇത്രയും കാലം അത് കാര്യ ഗൗരവത്തോട് കൂടി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയില്ല?ഉസ്താദിന്റെ കൊലപാതകത്തിന്റെ കേസിന്റെ വഴി തിരിച്ച് വിടാൻ ശ്രമിച്ചവരിൽ സമസ്തയുടേയോ പോഷക സംഘടകളുടേയോ ജില്ലാ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നോ?അല്ലെങ്കിൽ എന്ത് കോണ്ടാണ്  വളരെ നേരത്തെ തന്നെ ഇത് ബോധ്യപ്പെടുത്താതിരുന്നത് ?*
*ത്വാഖാ അഹ്മദ് മുസ്ല്യാർ കാസർകോഡ് ഒരുപരിപാടിക്കിടയിൽ കാസർകോട് വെച്ച് തന്നെ പറഞ്ഞ കാര്യങ്ങളും ഇതുമായി കൂട്ടി വായിച്ചാൽ മനസ്സിലാകുന്ന ചില സത്യങ്ങളുണ്ട്, കൊലപാകതം ആസൂത്രണം ചെയ്തവരെ കുറിച്ചും അതിന് വേണ്ടി തിരക്കഥ തയ്യാറാക്കിയവരെ കുറിച്ചും സമസ്തയുടേയും മുസ്ലിം ലീഗിന്റെയും ജില്ലാ നേതൃത്വത്തിന് വ്യക്തമായ ധാരണയോ അറിവോ ഉണ്ടായിരുന്നു എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു, ഈ കൊലപാതകത്തെ മറച്ച് വെച്ച് അപകടമോ ആത്മഹത്യയോയാക്കി ചിത്രീകരിച്ച് അണികളിൾ ആശയകുഴപ്പമുണ്ടാക്കി അണികൾ സമരരംഗത്തിറങ്ങാതെ മാറ്റി നിർത്തുന്നതിൽ ഈ നേതൃത്വം നൂറ് ശതമാനം വിജയിക്കുകയും ചെയ്തു. അതിന് പുറമെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ മാറ്റി എഴുതിക്കുവാൻ കഴിവുള്ളവരും അന്വേഷണ ഉദ്യോഗസ്ഥരെ വരെ സ്വാധീനിക്കാൻ കഴിവുള്ളവരുമായിരുന്നു പ്രതികൾ, അല്ലെങ്കിൽ, പ്രതികൾക്ക് ഒത്തശ ചെയ്ത് കൊടുത്തവർ, ഇനിയും അത്തരം ആളുകൾക്ക് ഓശാന പാടുന്നവരുടെ നിയമ ഉപദേശം സ്വീകരിച്ച് മരത്തണലിൽ കാറ്റ് കൊള്ളുന്നതിന് പകരം സമസ്തയും പോഷക സംഘടകളും പൊതുജനങ്ങളും സംയുക്തമായി സമര പദ്ധതികൾക്ക് മുന്നിട്ടിറങ്ങുകയും വീണ്ടും സിബിഐ യെക്കൊണ്ട് തന്നെയോ അല്ലെങ്കിൽ സ്വതന്ത്ര ഏജൻസികളെ കൊണ്ടോ കേസ് അന്വേഷിക്കുകയും സംശയത്തിന്റെ നിഴലിലുള്ളവരെ മുഴുവനും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്താൽ തീർച്ചയായും പ്രതികളെ പുറത്ത് കൊണ്ട് വരാൻ കഴിയും എന്ന് തന്നെയാണ് വിശ്വാസം.

Post a Comment

Previous Post Next Post