ഖാസി വധം: അനിശ്ചിതകാല സമരം ജനപിന്തുണയില്ലാതെ അനിശ്ചിതത്വത്തിൽ, സമര സമിതിയിൽ ഭിന്നാഭിപ്രായം ഉയർന്നു വരുന്നു.

കാസർകോട്:
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ചെമ്പിരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കേസന്വേഷണം സി.ബി.ഐ. അട്ടിമറിച്ചു എന്ന പരാതിയുമായി കാസർകോട് ഒപ്പ് മരച്ചുവട്ടിൽ ഖാസി ജനകീയ ആക്ഷൻ കമ്മിറ്റിയും, ഖാസി കുടുംബവും തുടങ്ങി വച്ച അനിശ്ചിതകാല സമരം പ്രഹസനമായി തീർന്നെന്ന് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തുന്നതായി അറിയാൻ കഴിയുന്നു. യാതൊരു വിധ ദീർഘവീക്ഷണവുമില്ലാതെ, സമരത്തിന് വേണ്ടി നടത്തുന്ന നേർച്ച പരിപാടി പോലെ സമരം ആയി തീരാൻ കാരണം ജനകീയ ആക്ഷൻ കമ്മിറ്റിയിൽ കയറി കൂടി ആളാവാൻ ശ്രമിക്കുന്ന ചിലരുടെ നിലപാടുകൾ കൊണ്ടാണെന്നും, കമ്മിറ്റിയിൽ തന്നെയുള്ള കുടുംബാംഗങ്ങൾ സമസ്തയെയും, ജില്ലയിലെ സമസ്തയുടെ സ്ഥാപന മേധാവിയെ തന്നെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുമ്പോൾ നിശ് പക്ഷ മതികളായ സമസ്ഥയുടെ പ്രവർത്തകർക്ക് എങ്ങിനെയാണ് ആക്ഷൻ കമ്മിറ്റിയുടെ സമരത്തിൽ പങ്കെടുക്കാനാവുന്നതെന്നും, ഒരു തൊഴിലുമില്ലാതെ തെക്ക് വടക്ക്ന്നടക്കുന്ന ചിലർ പ്രസംഗ കല പഠിക്കാനുള്ള വേദിയാക്കി മാറ്റാൻ മാത്രമുള്ള പത്ത് പതിനഞ്ചു പേർ പങ്കെടുക്കുന്ന പ്രസംഗവേദിയായി മാത്രം തമാശ രൂപേണ സമരത്തെ കാണാൻ മാത്രമെ ജനം തയ്യാറാവുന്നുള്ളു എന്നും വിലയിരുത്തപ്പെടുകയാണ്. മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുല്ല സാഹിബിനെ ഏറെ പരസ്യമായി വിമർശന വിധേയമാക്കിയ ത്വാഖ ഉസ്താദും നിലപാട് വ്യക്തമാക്കാത്തതും മുസ്ലിം ലീഗ് നേതൃത്വത്തിലും, അണികളിലും അമർഷമുണ്ടാക്കിയിട്ടുണ്ട്. തുടങ്ങി വച്ച സമരം എവിടെ ചെന്ന വസാനിപ്പിക്കണമെന്നറിയാതെ സമരസമിതി നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്

Post a Comment

Previous Post Next Post