1⃣ഖാസി വധം: സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം മാസങ്ങൾക്ക് മുമ്പ് തന്നെ അസൂത്രിതമായി ആവിഷ്കരിച്ച പദ്ധതി അന്വേഷണ പരമ്പര തുടരും

കാസർകോട്:
ചെമ്പിരിക്ക-മംഗലാപുരം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക ആസൂത്രണം മാസങ്ങൾക്കു് മുമ്പ് തന്നെ നടന്നതായി സംശയിക്കപ്പെടുന്നു. വളരെ തന്ത്രപൂർവ്വം സി.എം. ഉസ്താദുമായി ഏറെ അടുത്ത ബന്ധമുള്ള ഒരാളുടെ കൈയൊപ്പ് ഈ കൊലപാതകത്തിന് പിന്നിൽ സജീവമായുണ്ട്. വളരെ നിശ് കളങ്കനും, അരുതായ്മക്ക് കൂട്ട് നിൽക്കാൻ തയ്യാറാവാത്തതുമാണ് ഇത്തരമൊരു പാതകം ചെയ്യാൻ കുറ്റവാളികളെ പ്രേരിപ്പിച്ചത്. സി.എം.ഉസ്താദ് എഴുതിയതെന്ന് പറഞ്ഞ് മരണം നടന്ന മൂന്നാം ദിവസം ലഭ്യമായ എഴുത്തിലൂടെ കയറി ചെന്നാൽ തീർച്ചയായും യഥാർത്ഥ പ്രതികളിലേക്ക് ചെന്നെത്താനാവും.. അവസാനമായി ഖാസി എഴുതിയതെന്ന് പറഞ്ഞ് പുറത്തായ എഴുത്ത് കൊലപാതകത്തിന് മാസങ്ങൾ മുമ്പ് തന്നെ ഖാസിയെ കൊണ്ട് തന്ത്രപൂർവ്വം സ്വന്തം കൈപ്പടയിൽ എഴുതിപ്പിക്കുകയും മരണം നടന്ന് മൂന്നാം നാൾ പ്രസ്തുത എഴുത്ത് ആസൂത്രിതമായ നീക്കത്തിലൂടെ ഖാസിയുടെ മുറിയിൽ കൊണ്ട് വയ്ക്കുകയും, പ്രസ്തുത എഴുത്തിനെ ഒരു ആത്മഹത്യ കുറിപ്പായി പ്രചരിപ്പിക്കാനും കേസിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാനുമുള്ള വളരെ തന്ത്രപൂർവ്വമായ ഗുഡാലോചനയാണ് നടന്നിട്ടുള്ളതെന്നും, തീപ്പൊരി വാർത്ത ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലൂടെ മനസ്സിലാവുകയാണ്. ആത്മഹത്യ എന്ന പേര് ദോഷമുണ്ടാക്കി മുസ്ലിം സമുദായത്തെ മാറ്റി നിർത്താനുള്ള ശ്രമം ഒരു പരിധി വരെ വിജയിക്കുകയും സമസ്തയടക്കം സമരപരിപാടികളിൽ നിന്നും മാറി നിൽക്കുകയും ചെയ്യുക വഴി കൊലയാളികൾ ഒരു പരിതി വരെ വിജയിക്കുകയും ചെയ്തു. ശിഷ്ടകാല അന്വേഷണത്തിൽ ജില്ലാ ജനകീയ നീതി വേദി നിയമപരമായ ഇടപെടൽ നടത്താൻ ശ്രമം തുടരുമെന്നും അറിയുന്നു.

തുടരും....

Post a Comment

Previous Post Next Post