ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്വിമയുടെ വീട് ആക്രമിച്ചു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്വിമയുടെ വീടിന് നേരെ ആക്രമണം. കൊച്ചി പനമ്പള്ളി നഗറിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അയ്യപ്പ ഭക്തരായ രണ്ട് പേര്‍ എത്തി വീട് തകര്‍ക്കുകയായിരുന്നു. വീടിന്റെ മുന്‍വശമുണ്ടായിരുന്ന വ്യായാമ ഉപകരണങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവ നശിപ്പിച്ചു. ഇവര്‍ ബൈക്കില്‍ രക്ഷപ്പടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കിസ് ഓഫ് ലൗ ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ സജീവ സാന്നിധ്യമായ രഹ്ന ഫാത്വിമ സിനിമാ നടി കൂടിയാണ്. രഹ്നാ ഫാത്വിമയും ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖിക കവിതയുമാണ് ഇന്ന് ശബരിമലയിലെ നടപ്പന്തല്‍ വരെയെത്തിയത്. കനത്ത പോലീസ് കാവലില്‍ പോലീസ് വേഷത്തിലാണ് ഇവര്‍ മല കയറിയത്. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടപ്പന്തലില്‍ ഉണ്ടായത്.


Post a Comment

Previous Post Next Post