ഗ്രാമങ്ങളിൽ കഞ്ചാവ്  പുകയുന്നു,കേരള വിദ്യാർത്ഥി പക്ഷം


കാസറഗോഡ്;
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം  വ്യാപകമാകുന്നു. ചെർക്കള , ചെമ്മനാട്  ഗ്രാമപഞ്ചായത്തുകളുടെ  വിവിധ ഭാഗങ്ങളിൽ  വൻതോതിലുള്ള വില്പനയാണ്  നടക്കുന്നത്. എക്‌സൈസും, പോലീസും  ഇതിനെതിരെ നടപടിയെടുക്കാത്തതിൽ കേരള വിദ്യാർത്ഥി പക്ഷം   പ്രതിഷേധം  അറിയിച്ചു.
                      മേഖലയിലെ  വിജനമായതും തിരക്ക് കുറഞ്ഞതുമായ സ്ഥലങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വില്പന പ്രധാനമായും നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പഠിക്കുന്ന  വിദ്യാർത്ഥികളെയും യുവജനങ്ങളേയും കണ്ണികളാക്കിയാണ്  കച്ചവടം.
         കാസര്ഗോട്ടെ രഹസ്യകേന്ദ്രങ്ങളിൽ എത്തുന്ന കഞ്ചാവ് ചെറിയ  പൊതികളിലാക്കിയാണ്  വിവിധഭാഗങ്ങളിൽ വില്പന നടത്തുന്നത്. പത്തുമുതൽ നൂറു രൂപവരെ   വിലയുള്ള കഞ്ചാവു പൊതികളുണ്ട്. കഞ്ചാവ് ബീഡിയുടെ മേഖലയിലും  വില്പന  വ്യാപകമാണ്.
         ആഡംബര ബൈക്കുകളിൽ കറങ്ങി നടന്നു കഞ്ചാവും മയക്കുമരുന്നും വില്പന നടത്തുന്ന വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പടെയുള്ള സംഗം മേഖലയിൽ സക്രിയമാണ്. കഞ്ചാവുമായി ആരെയെങ്കിലും പിടികൂടിയാൽ അതിന്റെ ഉറവിടം സംബന്ധിച്ച് എക്‌സൈസ്, പോലീസ് അധികൃതരുടെ ഭാഗത്തുനിന്ന് തുടര്പരിശോധന നടക്കുന്നില്ലെന്ന് കേരള വിദ്യാർത്ഥി പക്ഷം  ആക്ഷേപിച്ചു. വിദ്യാർത്ഥി പക്ഷം ജില്ലാ പ്രസിഡന്റ്‌ അജ് മൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സമ്പത്ത്,  ജനപക്ഷം ജില്ലാ പ്രസിഡന്റ്‌ ബേബി കൊല്ലകൊമ്പിൽ, സെക്രട്ടറി വിനോദ് ജോസഫ്,ബിന്ദുമോൾ ചാക്കോ , ഷൈജു ജോസഫ്, മെൽവിൻ കുര്യാക്കോസ്, അലൻ തോമസ്, തോമസ് ജോസ്,റോബിൻ മൈലാടൂർ  എന്നിവർ സംബഡിച്ചു


Post a Comment

Previous Post Next Post