മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു

കാസര്‍കോട്:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കാസര്‍കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ചീമേനി തിമിരി വലിയപോയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ഒരു കമന്റ് ഇട്ടായിരുന്നു ഇയാള്‍ കുടുങ്ങിയത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെല്ലാട്ടിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഇതുവരെ തുടര്‍ന്നുവന്ന ആചാരങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും അതിന് പിണറായിയെ കൊല്ലണമെങ്കില്‍ കൊന്നിട്ട് എങ്കിലും വിശ്വാസികളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ സാമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.

Previous Post Next Post