കാസര്‍കോട്;(www.snewskasaragod.com)
മഞ്ചേശ്വരം എംഎഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു. വിട പറഞ്ഞത് ഉത്തര കേരളത്തിലെ പ്രമുഖ ലീഗ് നേതാവ്. അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ. ഇന്ന് രാവിലെ 5.30നായിരുന്നു മരണം സംഭവിച്ചത്..
മയ്യത്ത് നിസ്കാരം വൈകിട്ട് 5 മണിക്ക് ആലംപാടി ജുമാ മസ്ജിദിൽ
ജീവിതരേഖ
ബീരാൻ മൊയ്തീൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി കാസർഗോഡ്, ചെങ്കളയിൽ ജനിച്ചു. ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. നെല്ലിക്കാട്ടെ പി. ബീരാൻ മൊയ്തീൻ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിന്റെയും അംബേദ്ക്കർ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ചെയർമാനാണ്. ചെങ്കള എ.എൽ.പി.സ്കൂളിന്റെയും മാനേജരാണ്.സഫിയ ആണ് ഭാര്യ .
Post a Comment