കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുമ്പള :

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസ – മെറ്റില്‍ദ ദമ്പതികളുടെ മകനും ഷേണി ശാരദാംബ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മെല്‍വിന്‍ ഡിസൂസ (15) ആണ് മരിച്ചത്.


ശനിയാഴ്ച രാവിലെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഉളുവാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മെല്‍വില്‍. ഇതിനിടെ കുട്ടിയെ പുഴയില്‍ കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നതിനിടെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post