ഉദ്യോഗാർത്ഥികൾക്ക്‌ സേവനവുമായി മില്ലത്ത് സാന്ത്വനം ജോബ്‌സെൽ

കാഞ്ഞങ്ങാട് :
ഇന്ത്യയിലും വിദേശത്തുമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ സേവനവുമായി മില്ലത്ത് സാന്ത്വനം ജോബ്‌സെൽ പ്രവർത്തനം ആരംഭിച്ചു . അജാനൂർ പഞ്ചായത്ത് മില്ലത്ത് സാന്ത്വനം മിഷൻ ട്വൻറി ട്വൻറിയുടെ ഭാഗമായാണ് ജോബ്‌സെൽ പ്രവർത്തനം ആരംഭിച്ചത് . ഇന്ത്യയിലും വിദേശത്തും ഉള്ള തൊഴിൽ അവസരങ്ങളെ കുറിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ തികച്ചും സൗജന്യമായി വിവരങ്ങൾ നൽകുക , അത് പോലെ കമ്പനിയുമായി സഹകരിച്ചു അവർക്കു ആവശ്യമുള്ള തൊഴിലാളികളെ നൽകുക എന്നതാണ് ജോബ് സെല്ലിന്റെ പ്രാഥമിക ലക്‌ഷ്യം എന്ന് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു ജോബ്‌സെൽ കോർഡിനേറ്റർ റിയാസ് അമലടുക്കം പറഞ്ഞു . വരും ദിവസങ്ങളിൽ ക്യാമ്പസ് ഇന്റർവ്യൂകളും , ജോബ് ഫെയറുകളും സംഘടിപ്പിക്കും .പ്രവാസി സംഘടനയായ ഐ എം സി സി യുമായി സഹകരിച്ചു ജോലി ആവശ്യാർഥം വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് സൗജന്യമായി മതിയായ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഐ .എൻ .എൽ കാഞ്ഞങ്ങാട് മണ്ഡലം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഐ .എൻ .എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ജോബ്‌സെലിന്റെ ഔദ്യോഗിക ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു .
ചടങ്ങിൽ ഐ .എൻ .എൽ ജില്ല ട്രെഷറർ മുബാറക് ഹാജിയെ സി എച്ച് ഹസൈനാർ  ഷാൾ അണിയിച്ചു ആദരിച്ചു . മില്ലത്ത് സാന്ത്വനം ചെയർമാൻ ഹമീദ് മുക്കൂട് അധ്യക്ഷം വഹിച്ച ചടങ്ങിന് കെ .സി . മുഹമ്മദ് കുഞ്ഞി സ്വാഗതവും , ഗഫൂർ ബാവ നന്ദിയും പറഞ്ഞു . ഐ എൻ എൽ ജില്ല  പ്രസിഡന്റ് ഇൻ ചാർജ് അബ്ദുൽ റഹിമാൻ മാസ്റ്റർ , ഹംസ മാസ്റ്റർ , നേതാക്കളായ ബിൽടെക് അബ്ദുല്ല , എം .എ .ഷഫീക് കൊവ്വൽപ്പള്ളി , സി .എച്ച് .ഹസൈനാർ  , റഹ്മാൻ കൊളവയൽ , ഗഫൂർ ബാവ , സി .പി .ഇബ്രാഹിം, എ .കെ .അബ്ദുൽ ഖാദർ , എ .കെ .അന്തുമായി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post