എച്ച് എൻസി ഹോസ്പിറ്റൽ കാസർകോഡ് പ്രവർത്തനം ആരംഭിച്ചു.

കാസറഗോഡ്:
എച്ച് എൻ സി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഹോസ്പിറ്റൽ സംരംഭമായ എച്ച്എൻസി ഹോസ്പിറ്റൽ കാസർഗോഡ് ദേളിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 70 ബെഡ്ഡുകളോടു കൂടിയ ഹോസ്പിറ്റലിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ സമൂഹത്തിലെ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് എച്ച് എൻസി ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാനിത് മംഗലാട്ട് പറഞ്ഞു.
ഷിജാസ് മംഗലാട്ട് എക്സിക്യൂട്ടീവ് ഡയറക്റ്റർ, ബിനീഷ് പറമ്പത്ത് സിഒഒ , റാഫി പാറയിൽ പബ്ളിക് റിലേഷൻ ഓഫീസർ,   ഡോ. അബൂബക്കർ മെഡിക്കൽ ഡയറക്റ്റർ, ഡോ. മുഹമ്മദ് സലീം,  അബിൻ ബാബു, അബൂ യാസിർ, ഷമ്മാസ്, ജാഫർ പാറയിൽ, ശംശീർ സൂപ്യാർ,  മുഹമ്മദ് സജീർ, മാണിക്കോത്ത് അബ്ദുല്ല മൗലവി, പള്ളങ്ങോട് അബ്ദുല്ല മൗലവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post