Ads Area

അഞ്ചാം വാർഡിന്റെ ശില്പി അസ്തമിച്ചു

✍️ഹമീദലി മാവിനക്കട്ട
ചെങ്കള പഞ്ചായത്തിലെ വികസനമെന്തന്നറിയാത്ത ഒരു വാർഡായിരുന്നു അഞ്ചാം വാർഡ്.  നാരമ്പാടി    പുണ്ടൂർ. മാവിനകട്ട. ആലങ്കോൾ ഉൾപ്പെട്ട ഒരു വലിയ വാർഡ് . നാരമ്പാടി ബദ്ർ ജുമാ മസ്ജിദ് ,പുരാതന ദേവാലയമായ ഉമാമഹേശ്വര ക്ഷേത്രം , സെന്റ് ജോൺ ഡി ബ്രിട്ടോ ചർച് .ഫാത്തിമ എ എൽ പി സ്കൂൾ.എന്നിങ്ങനെ സംഗമിക്കുന്ന സപ്തഭാഷാ സംഗമ ഭൂമി .മലയാളം കന്നഡ തുളു കൊങ്കണി ഭാഷകൾക് ഒരേ പോലെ വേരുകളുള്ള മണ്ണ്.എല്ലാം ഒന്നിനോടൊന്ന് മെച്ചപെട്ടിട്ടും വികസനം എന്തെന്ന് പോലും അറിയാത്ത മണ്ണ് വികസനം കൊതിക്കുന്ന അഞ്ചാം വാർഡുകാരായ ഞങ്ങള്ക് സ്ഥാനാർത്ഥിയെ നിർണയിക്കുന്ന സമയത്ത് തന്നെ പ്രിയപ്പെട്ട റദ്ദുച്ച ആണ് അഞ്ചാം വാർഡ് സ്ഥാനാർഥി എന്നറിഞ്ഞപ്പോൾ സന്തോഷം   കൊണ്ട് അലതല്ലുകയായിരുന്നു .തെരഞ്ഞടുപ്പ് രംഗം സജീവമായതോട് കൂടി ഞങ്ങള്ക് വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു .
റദ്ദുച്ചാന്റെ  കന്നി അങ്കം അഞ്ചാം വാർഡ് നിലവിൽ വന്നതിനു ശേഷം ആദ്യ തിരഞ്ഞെടുപ്പ് . മുമ്പ് പതിനൊന്നാം വാർഡായിരുന്ന പുതിയ അഞ്ചാം വാർഡ് സി പി എമ്മിന്റെ ഉരുക്ക് കോട്ടയായിരുന്നു .
മത്സര പോരാട്ടത്തിൽ പി ബി അബ്ദുൽ റസാഖ് എന്ന പ്രിയപ്പെട്ട റദ്ദുച്ച തിരഞ്ഞെടുക്കപ്പെട്ടു .പഞ്ചായത്ത് പ്രസിഡന്റായി .പിന്നീടുള്ള ഓരോ പ്രവർത്തങ്ങളും വികസനം ദാഹികളുടെ പ്രയാസം തീർക്കലായിരുന്നു .  കുടിവെള്ളത്തിന്നായി നെട്ടോട്ടമോടുന്നവർക്കായി  രാജീവ്ഗാന്ധി  കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി  മാവിനകട്ട ശിശു  മന്ദിരം  പദ്ധതി, നാരമ്പാടി കുടിവെള്ള പദ്ധതി , വൈദ്യുതി എത്താത്ത ഗ്രാമാന്തരത്തിലേക്ക് റദ്ദുച്ച എന്ന ആ പുഞ്ചിരി തൂകുന്ന മഹാ മനീഷി ഇറങ്ങി ചെന്ന് എല്ലാ വീടുകളും പ്രകാശ പൂരിതമാക്കി, അഞ്ചാം വാർഡിന്റെ ഉൾഭാഗങ്ങളിലേക്കുള്ള സ്വപ്നം മാത്രമായിരുന്ന റോഡുകൾ ടാർ റോഡുകളാക്കി മാറ്റി, മഴയും വെയിലും മഞ്ഞും കൊണ്ട് വീർപ്പു മുട്ടി മേൽക്കൂരയില്ലാത്ത ഒന്നുമില്ലാതിരുന്ന പാവപ്പെട്ട ഒരുപാട് ജനങ്ങൾക്ക് ഗവണ്മെന്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയും അല്ലാതെ സ്വന്തമായും വീട് നിർമിച്ചു നൽകി, പിഞ്ചു കുഞ്ഞുങ്ങൾക്കുപടിക്കാനും  കളിക്കാനും പോഷകാഹാരത്തിനും വേണ്ടി  വാർഡിന്റെ വിവിധ മേഖലകളിൽ  അങ്കണവാടികൾ വാർഡിനെ തന്നെ പ്രകാശപൂരിതമാക്കി സ്ട്രീറ്റ് ലൈറ്റുകൾ  അങ്ങനെ ഒരുപാട് വികസനങ്ങൾ
ഒരു പഞ്ചായത്തിന് ആവശ്യമായ  വികസനം ഒരു വാർഡിലേക് അഞ്ച് വർഷം  കൊണ്ട് ചെയ്തു തീർത്തു .ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു റദ്ദുച്ച വെഷമങ്ങൾ പറഞ്ഞാൽ അതിൽ പങ്ക് ചേരുന്ന ലോല ഹൃദയനായിരുന്നു .
ഒരുപാട് വർഷം അഞ്ചാം വാർഡിൽ റമളാൻ റിലീഫ് നടത്തിയിരുന്നു .കല്യാണം മറ്റു പാവപ്പെട്ടവരുടെ വീട് നിർമാണം .മരുന്ന് എന്നിവയ്ക് സാമ്പത്തികമായാലും  നല്ല രീതിയിൽ  സഹായിച്ചിരുന്നു. 2000 മുതൽ 2005 വരെ ആയിരുന്നു റദ്ദുച്ച അഞ്ചാം വാർഡിന്റെ മെമ്പറും ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നത് അതിൽ രണ്ടു വർഷത്തിൽ കൂടുതൽ അഞ്ചാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.അതിനിടയിലാണ് എന്റെ ആദ്യ ഗൾഫ്  യാത്ര  ദുബായിൽ പോകുന്ന കാര്യം ഞാൻ റദ്ദുചെനെ  ഫോണിൽ അറിയിച്ചു
സംസാരിച്ചതെന്ന് ശേഷംയാത്രക്കുള്ള  ടികെട്  എടുത്തോ എന്ന് അന്വേഷിക്കുകയും  ഇല്ല എന്നരിച്ചപ്പോൾ രാവിലെ റദ്ദുച്ഛന്റെ വീട്ടിൽ പോകാനും അവിടെന്ന്  നല്ല ഒരു തുക ടിക്കറ്റിനായി നല്കുകയെയും ചെയ്തു.പിന്നീട റദ്ദുച്ച ദുബായിൽ  എത്തിയപ്പോളൊക്കെ  ഫോണിൽ വിളിച്ചു  സുഖ വിവരം അന്വേഷിക്കുകയോയും ചെയ്തിരുന്നു
യതീം മക്കളോട്  കാണിച്ചിരുന്ന സ്നേഹം വളരെ വലുതായിരുന്നു എന്ത് പ്രയാസം ഉണ്ടായാലും യതീം മക്കളെ സഹായിക്കണം പ്രതിഫലം  ഉടൻ ദുനിയാവിലും  നാളെ ആഖിറത്തിലും രക്ഷപ്പെടുമെന്ന്  പറയൂമായിരുന്നു .റദ്ദുച്ച വീട്ടിൽ ഉണ്ടെന്ന്  അറിഞ്ഞാൽ  പല സന്തോഷങ്ങളും  പ്രയാസങ്ങളും   പറയാൻ വീട്ടിൽ എത്തുന്നവരോട്  കാണിക്കുന്ന  സ്നേഹം അതിരില്ലാത്തതായിരുന്നു  .കാസര്ഗോട്ടെ  പാണക്കാട്  എന്നാണ് നമ്മൾ പറഞ്ഞിരുന്നത്  രാവിലെ വീട്ടിൽ എത്തിയാൽ   എല്ലാവർക്കുമായി  ചായയൊയും  പലഹാരങ്ങളും  ഉണ്ടാവും ഉച്ചക്ക് വീട്ടിൽ എത്തിയാൽ  റദ്ദുചാന്റെ കൂടെ ഭക്ഷണം  വൈകിട്ടായാലും  രാത്രി ആയാലും പാവപ്പെട്ടവനെ മാറ്റി നിർത്തി അവർ പോയതിനു  ശേഷമുള്ള  പണക്കാരോടൊപ്പം  അല്ലങ്കിൽ വീട്ടുകാരോടൊപ്പമുള്ള ഭക്ഷണ  രീതി  റദ്ദുചെക്കുണ്ടായിരുന്നില്ല  ഞാൻ ഓർക്കുന്നു  ഒരു ദിവസം ഞാനും എന്റെ സുഹൃത് മുഹമ്മദ് കുഞ്ഞി കാറോഡിയും ഉച്ച  ഭക്ഷം  റദ്ദുചാന്റെ വീട്ടിൽ  കായ്ക്കാൻ  ഒരുങ്ങോമ്പോൾ  ഒരു യാചകൻ വീട്ടിൽ കയറി വന്നു അയാളുടെ  നാടും  വീടും  പോലും അറിയാത്ത റദ്ദുച്ച അയാളിയും    അകത്ത് വിളിച്ചു  വരുത്തി  ഒന്നിച്ചു  ഭക്ഷണം  കൈപിച്ചു സഹായവും നൽകി വിട്ടു .ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി  ആ കൈഴ്ച  കണ്ടിട്ട്  ഇരുപത് വർഷം മുമ്പ് സ്ഥാപിച്ച ആ ബന്ധം മറക്കാതെ  അഞ്ചാം വാർഡിലെ ഓരോ ആളുകളെയോയും  മരണം വരെ ഓർമ നില നിർത്തിയിരുന്നു 
പാർട്ടി പ്രവർത്തകരുടെ ആവേശമായിരുന്നു റദ്ദുച്ച വലിയവരോട് ബഹുമാനത്തോടും ചെറിയവരോട് സ്നേഹത്തിലും സംസാരിക്കും
പൊതുവെ കൂടുതലും തമാശ പറയൂന്ന റദ്ദുച്ച എല്ലാ വേദികളിലും സദസ്സിലും എല്ലാവരുടെയും മനസ്സ് കീഴടക്കിയിരുന്നു .
പാർട്ടി പ്രവർത്തകർക് വേണ്ടി അഞ്ചാം വാർഡിൽ തന്നെ സുന്ദരമായ  രണ്ട് ലീഗ് ഓഫീസുകൾ മാവിനകട്ടയിലും നാരമ്പാടിയിലും സ്ഥാപിച്ചു .
ഓരോ റോഡുകളും  പ്രദേശത്തെ വികസനത്തിന്ന്  തുടക്കം കുറിച്ച  റദ്ദുചെനെ  സമൂഹം  മറക്കില്ല ജില്ലാ പഞ്ചായത്തിൽ അംഗമായപ്പോളും  പ്രസിഡണ്ട് ആയപ്പോളും  മഞ്ചേശ്വരം  മണ്ഡലത്തിൽ എം എൽ എ ആയപ്പോളും  അഞ്ചാം വാർഡിന്റെ വികസനത്തെ  ഏറെ കൊതിച്ചിരുന്നു
റദ്ദുച്ച വീട്ടിൽ ആണെങ്കിൽ വീട് ആൾ ഒഴിഞ്ഞ
സമയമില്ല എത്ര അസുഖമാണെങ്കിലും എല്ലാവരോടൊപ്പം ഇരുന്നു വന്നവന്റെ എല്ലാ കാര്യവും അന്വേവേശിച്ചു പറ്റുന്നത് ചെയ്തു കൊടുത്ത് വിടുന്ന പതിവ് റദ്ദുച്ച നില നിർത്തിയിരുന്നു.

പ്രിയപ്പെട്ട റദ്ദുച്ചാ നിങ്ങൾ സത്യത്തിൽ സ്നേഹവും കരുണയും ദയയും ചൊരിയുന്ന ഒരു വടവൃക്ഷമായിരുന്നു ഏതൊരു രാഷ്ട്രീയക്കാരുനും- ലീഗ് കോൺഗ്രസ് മാർകിസ്റ്റ് ബി ജെ പി, പി ഡി പി, നാഷണൽ ലീഗ് തുടങ്ങി എല്ലാ ആളുകൾക്കും നിങ്ങൾ ഏറെ പ്രിയപ്പെട്ടവനായിരുന്നു. പലപ്പോഴും റദ്ദുച്ച പറയുമായിരുന്നു"ഞാൻ നിങ്ങളിൽ ഒരുവനാണെന്നു" അതെ പ്രിയപ്പെട്ട റദ്ദുച്ചാ നിങ്ങൾ ഞങ്ങളിൽ ഒരുവനായി തന്നെയായിരുന്നു ജീവിച്ചത്, ഞങ്ങൾ ഒരിക്കലും മറക്കില്ല നിങ്ങളെ, ഞങ്ങളുടെ പ്രാത്ഥനകളിൽ നിങ്ങളുണ്ടാവും...
അള്ളാഹു നിങ്ങളുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.. ആമീൻ

Tags

إرسال تعليق

0 تعليقات

Ads Area