മുസ്ലിം ലീഗ് വിശ്വാസികൾക്കൊപ്പമല്ല,ബിജെപിക്കൊപ്പമെന്ന്:അസീസ് കടപ്പുറം

കാസറഗോഡ് :
കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിമതേതര കേരളത്തെ മറ്റൊരു ഗുജറാത്തും ബോംബെയുമാക്കി മാറ്റാൻ വ്യക്തമായ അജൻഡയോടു കൂടിപ്രവർത്തിക്കുന്ന സംഘ്‌പരിവർ ഫാസിസ്റ്റു ശക്തികൾ ഉയർത്തികൊണ്ട് വന്ന പുതിയ വിഷയമാണ് ശബരി മല വിവാദം എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും വിശ്വാസികൾക്ക് അവരുടെ ആചാരങ്ങൾ തുടരാനും സ്ത്രീ പ്രവേശനവിഷയത്തെ മറയാക്കി പ്രക്ഷോഭം സംഘടിപ്പിക്ക്കുന്നതിനു പിന്നിൽ സംഘപരിവാർ അജണ്ടയാണ്.ഇതിനു സ്വീകാര്യത കൊടുക്കാനുള്ള മുസ്ലിം ലീഗ് ശ്രമം തീക്കൊള്ളി കൊണ്ടുള്ള തലചൊറിയാലാണ്. ശബരിമലവിഷയത്തിൽ നോർത്ത് ഇന്ത്യയിലെ അഞ്ചു വനിതാ വക്കീലന്മാർ  അടക്കമുള്ളവരുടെ മോഡി സ്നേഹവുംബിജെ പി ബന്ധവുംപരസ്യമായികണ്ടിട്ടും ഇടതുപക്ഷ സർക്കാർ ആണെന്ന വാദം ബാലിശമാണ്.

ഈ വിഷയത്തിൽ  മുസ്ലിം ലീഗിന്റെയും കോൺഗ്രെസ്സിന്റെയുനിലപാടില്ലായ്മയാണ് വ്യക്തമാക്കുന്നത്. കോൺഗ്രസിനെ നമ്മൾ വർഷങ്ങളായി പകൽ കോൺഗ്രസ്സും രാത്രി ആർ എസ്‌ എസ് മായി കാണുന്നത്കൊണ്ട് അവരെയും മറക്കാം പക്ഷെ
മുസ്ലിം ലീഗ് അങ്ങനെയാണോ
മുൻപ്  ഹാദിയ വിഷയവുമായി ബന്ധപ്പെട്ടു ചിലർ സമരം നടത്തിയപ്പോൾലീഗ്എന്ത്കൊണ്ട്വിശ്വാസികളോടൊപ്പംനിന്നില്ല .എന്ന്മാത്രമല്ല കോടതി വിധിക്കെതിരെപ്രതികരിച്ചവരെതീവ്രവാദികൾആക്കനും ആയിരുന്നു ശ്രമം
ബാബരിവിഷയത്തിൽ എന്ത് കൊണ്ട് വിശ്വാസികളോടൊപ്പം നിന്നില്ല  മാത്രമല്ലഅന്നു  പ്രതികരിച്ച സേട്ടു സാഹിബിനെയും മഅദനിയെയും തീവ്രവാദികൾ ആക്കി മാറ്റിയത് മുസ്ലിം ലീഗായിരുന്നു

ഇങ്ങനെഎത്ര എത്ര ഉദാഹരണങ്ങൾ ഉണ്ടെന്നും അസീസ് കടപ്പുറം പ്രതികരിച്ചു.
ഈയടുത്തു വന്ന ശരീഅത്
വിഷയവുമായും , മുതലാക് വിഷയവുമായും ഇന്ന് വരെ നാവു പൊന്താത്തമുസ്ലിംലീഗ് ഞങ്ങൾവിശ്വാസികളോടൊപ്പം എന്ന്പറയുമ്പോൾ ചിരിയാണ് വരുന്നതന്നും  സമുദായത്തിന്റെപേര് പറഞ്ഞു അധികാരത്തിൽ കയറിയ നിങ്ങള്ക്ക് ഏറ്റവും കൂടുതൽ കടപ്പാടുള്ളത് മുസ്ലിം സമൂഹത്തോടാണ് അത്  മറക്കേണ്ട എന്നും അസീസ് പറഞ്ഞു. ആ വിശ്വാസികളോടൊപ്പം നില്ക്കാൻ സാധിക്കാത്ത നിങ്ങൾ ഇപ്പോൾബിജെ പിയുടെബി ടീമായി കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ,മതേതര സർട്ടിഫിക്കറ്റിന്‌ വേണ്ടി വല്ലതും വിളിച്ചു പറയുമ്പോൾ അതിനിടയിൽ വളർന്നു വരുന്ന വിഷംബിജെ പിയാണ് . നിങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ ഫലമായി നേമത്തു വിരിഞ്ഞ താമരയെ ഇപ്പോഴും കേരളംസമൂഹം മറന്നിട്ടില്ല.

മുതാലാഖ്വിഷയത്തിൽപ്രതികരിക്കാത്ത .ശരീഅത് വിഷയത്തിൽ പ്രതികരിക്കാത്ത മുസ്‌ലിം ലീഗ് ഒരിക്കലും വിശ്വാസികളോടൊപ്പം അല്ല ബി ജെ പിയോടിപ്പം ആണെന്ന് കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയണമെന്നും കേരളത്തിൽ മുഖം കെട്ട ബിജെപി യെ കൈപിടിച്ചുയർത്താൻ ലീഗ് കാണിക്കുന്ന ശ്രമത്തെ കരുതിയിരിക്കണമെന്നും  ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം നാഷണൽ ന്യൂസിനോട് പറഞ്ഞു

Post a Comment

Previous Post Next Post