ഖാസി വധക്കേസ്:മകളും മരുമകനുമടക്കം ചില പരിസരവാസികളും ആത്മഹത്യ എന്ന മൊഴി നൽകി

കാസറഗോഡ്:

പ്രമാദമായ  സി.എം അബ്ദുല്ല മൗലവി
യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മകളും, മരുമകനും, ചെമ്പിരിക്കയിലെ ചില നാട്ടുകാരുമടക്കം “ആത്മഹത്യ” എന്ന രീതിയിലുള്ള മൊഴി നൽകിയതയാണ് സൂചന
മുൻ മൊഴികളുലുടെ അടിസ്ഥാനത്തിലായിരിക്കണം ആത്മഹത്യ എന്ന നിഗമനത്തിലേക്കെത്തിൽ സി ബി ഐ മൂന്നാമതും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

കേസ് കോടതി ഈ മാസം 25ന് പരിഗണിക്കുമെന്നാണറിയുന്നത്

കൊലപാതക ആരോപണങ്ങൾ തങ്ങൾക്കെതിരെ തിരിയാതിരിക്കാൻ വേണ്ടിയാണോ മകളും മരുമകനും ആത്മഹത്യ എന്ന രീതിയിൽ മൊഴി നൽകിയതെന്നും സംശയിക്കുന്നു

ചെമ്പരിക്കയിലെ ചിലരും ഇത് ഏറ്റ് പറഞ്ഞത് കൊലപാത കേസ് വഴി തിരിച്ച് വിടാൻ മനപൂർവ്വം ചെയ്തതാണോ എന്നും സംശയമുയരുന്നു

സി എം ഉസ്താദിന്റെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യവുമായി ജനകീയ ആക്ഷൻ കമ്മറ്റി നടത്തുന്ന സത്യാഗ്രഹത്തിൽ ഉസ്താദിന്റെ നാട്ടുകാരുടെ അസാനിദ്ധ്യവും ഇപ്പോൾ സംസാര വിഷയമാണ്

Post a Comment

Previous Post Next Post