ബേക്കല്‍ :
ബേക്കല്‍ കോട്ടയ്ക്ക് സമീപം പള്ളക്കര കടപ്പുറത്ത് നിന്നും വന്‍ നിധിശേഖരം കണ്ടെടുത്തുവെന്ന് വ്യാജ പ്രചരണം. വ്യാഴാഴ്ച രാവിലെ മുതലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിധിയുടെ വിവിധ ചിത്രങ്ങള്‍ അടക്കം വ്യാജപ്രചരണം തുടങ്ങിയത്. ഇതോടെ പോലീസിന്റെ ഫോണിന് വിശ്രമമില്ലാതെയായി. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ആയിരത്തോളം ഫോണ്‍കോളാണ് ബേക്കല്‍ പോലീസിന് ലഭിച്ചത്. നിധി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചുവെന്നായിരുന്നു പ്രചരണം.
Post a Comment