പൊവ്വലിൽ നടന്ന ജില്ലാതല ഫുട്ബോൾ ടൂര്ണമെന്റിന് പരിസമാപ്തി

പൊവ്വൽ :
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടീം ട്രിയാങ്കിൾ പൊവ്വൽ ആഥിത്യമരുളിയ ജില്ലാതല ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ അന്ത്യം.അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ് സി കൊജമ്പയെ  പരാജയപ്പെടുത്തി മാഹൂ ഫ്രെണ്ട്സ് ചാമ്പ്യന്മാരായി,ജില്ലയിൽ തന്നെ വ്യത്യസ്തത ഉളവാക്കിയ ത്രീസ് ഫുട്ബോളിനാണ്‌ പൊവ്വൽ സാക്ഷ്യം വഹിച്ചത് .ടൂർണമെന്റിലെ മികച്ച താരമായി നുമ്മു പള്ളിക്കാലിനെയും ,മികച്ച ഡിഫെന്ററായി അച്ചു പൊവ്വലിനെയും ,ടോപ് സ്കോററായി ഇബ്രാഹിം പൊവ്വലിനെയും തിരഞ്ഞെടുത്തു .വിജയികൾക്കുള്ള സമ്മാനദാനം പൊവ്വലിലെ ജീവകാരുണ്യ പൊതു പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യം മുനീർ ബി എച്ച് നിർവഹിച്ചു ,ട്രിയാങ്കിൾ ഡയറക്ടർ ജാസർ പൊവ്വൽ സ്വാഗതം പറഞ്ഞു .ബി സി സി ക്ലബ്‌ സെക്രട്ടറി ഇമ്രാൻ പൊവ്വൽ ,മജീദ് പൊവ്വൽ ,റംഷാദ് പി എ ,തൈഷീർ ഷോക്ക് ,അഷ്‌റഫ്‌ എം എ,ഫസൽ റഹ്‌മാൻ, എന്നിവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post