ഇന്ത്യ എന്ന മഹത്തായ മതേതര ജനാതിപത്യ രാജ്യത്ത് മതേതര മൂല്യങ്ങളെ കാറ്റിൽപ്പറത്തി രാജ്യ വീധികളിൽ അഴിഞ്ഞാടി കൊണ്ടിരിക്കുന്ന വർഗ്ഗീയ, ഫാസിസ്റ്റ് ശക്തികളെ രാജ്യത്തി പരിപാവനമായ മണ്ണിൽ നിന്നും തുടച്ച് നീക്കുന്നതിനും, നമ്മുടെ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൈതൃകങ്ങളെ ലോകത്തിനു മുന്നിൽ കാത്ത് സൂക്ഷിക്കാനായി ഇടത് ജനാതിപത്യ മുന്നണികൊപ്പം നിന്ന് കൊണ്ട് ഈ വരുന്ന പൊതു തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയത്തിനു വേണ്ടി സജ്ജരാകാൻ ദുബൈ ഐ.എം.സി.സി കമ്മിറ്റി ദേരാ നാസർ സ്ക്വയറിലുള്ള ഫ്ലോറിഡാ സിറ്റി ഇന്റർ നാഷണൽ ഹോട്ടലിൽ വെച്ച് ഐ.എൻ.എൽ കാസർക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാടിനു നൽകിയ സ്വീകരണത്തിനുള്ള നന്ദി പ്രകാശന പ്രസംഗത്തിൽ മൊയ്തീൻ കുഞ്ഞി കളനാട് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അഷറഫ് തച്ചോറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യു.എ.ഇ ഐ.എം.സി.സി പ്രസിഡണ്ട് കുഞ്ഞാവൂട്ടി ഖാദർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം മാഹിൻ ഹാജി, ഐ.എം.സി.സി. യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് ഖാൻ പാറയിൽ, ജലീൽ പുനലൂർ, ഫാറൂക്ക് പി.എം (ഐ.എം.സി.സി അബൂദാബി), താഹിർ അലി പുറപ്പാട് (ഐ.എം.സി.സി ഷാർജ), എ.ആർ സാലിഹ് (ഐ.എം.സി.സി അജ്മാൻ) എന്നിവർ ആശംസ പ്രസംഗം നടത്തി. ഖാദർ ആലംപാടി സ്വാഗതവും, മുസ്തു എരിയാൽ നന്ദിയും പറഞ്ഞു.
Post a Comment