ചെമ്പിരിക്ക:
ഖാസി സി.എം.അബ്ദുല്ല മൗലവി കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ അധോലോക കമ്പനിയിൽപ്പെട്ട റഷീദ് മലബാരിയും സംഘവും ചട്ടംചാൽ മാഹിനാബാദിലും, ചെമ്പിരിക്കയിലും ഓരോ വീടുകൾ സംഘടിപ്പിച്ച് താമസിച്ച കാര്യം പ്രാഥമിക അന്വേഷണ സംഘങ്ങൾക്കു് മുന്നിൽ വരാതെ പോയതിന് കാരണമായതെന്ത്...? അധോലോക നായകന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുത്തതാര്..? കാർ, ഭക്ഷണങ്ങൾ എന്നിവ സമയാസമയങ്ങളിൽ എത്തിച്ചു കൊടുക്കുകയും ഖാസിയുടെ കൊല നടന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ റഷീദ് മലബാറി അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് സംശയിക്കപ്പെടുന്നത്.കാസർകോട് പള്ളം നെല്ലിക്കുന്ന് സ്വാദേശിയാണ് അധോലോക സംഘങ്ങൾക്ക് ആവശ്യമായ വാഹനങ്ങളും മറ്റും സംഘടിപ്പിച്ച് നൽകിയതെന്നും, ചെമ്പിരിക്കയിലെ വീട് ഒരുക്കി കൊടുത്തത് ചെമ്പിരിക്കയിലെ പ്രധാനിയെന്നതും, കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക തലത്തിൽ തന്നെ കേസിന്റെ മെറിറ്റ് മാറ്റി മറിക്കാൻ അതീവ ശ്രദ്ധ പുലർത്തിയ ഗൂഡ ശക്തികൾ വിജയിക്കുകയും നിരപരാധികളെ സംശയത്തിന്റെ മുൾ മുനയിൽ നിർത്താൻ സാധിക്കുകയും ചെയ്യുന്നതിൽ കൊലയാളികൾ നൂറ് ശതമാനം വിജയിക്കുകയും ചെയ്തു. നിശ് കളങ്കരായ ഖാസിയുടെ മക്കളും കുടുംബക്കാരും കഥയറിയാതെ, ഓടുകയാണ് ചെയ്തത്.
വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണാത്മക റിപ്പോർട്ടുമായി ജനങ്ങളിലേക്ക് തിരിച്ചു വരും.
Post a Comment