ഖാസി വധം: പിന്നിൽ കളിച്ചതാര്? കൂടെ നിന്നവരൊ, ഒപ്പം നടന്നവരോ...?    


കാലമെത്ര കഴിഞ്ഞാലും സമരമെത്ര നടന്നാലും ഒരു ചോദ്യം ബാക്കിയാവുന്നു, നമുക്കാർക്കെങ്കിലും ഏതെങ്കിലും ഒരു ദിശയിലേക്ക് വിരൽ ചൂണ്ടാനാവുമോ ? ഇതു് വരെയുള്ള സംസാരങ്ങളിൽ നിന്നും പലരുടെയും വിലയിരുത്തലുകളിൽ നിന്നും വലിയ വായിലുള്ള വീമ്പിളക്കലിൽ നിന്നും മനസ്സിലാവുന്ന പരമാർത്ഥം"കണ്ണ് പൊട്ടൻ ആനയെ തൊട്ട" പോലേയുള്ള കേവലം ജൽപ്പനങ്ങൾ മാത്രംഎന്നതാണ്,         സംസ്ഥാന നേതൃത്വങ്ങളെപ്പോലും കാര്യങ്ങൾ അറിയിക്കേണ്ട വിധം അറിയിക്കാനോ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്ത് വേണ്ട നടപടി കൈകൊള്ളാനോ ജില്ലാ നേതൃത്വങ്ങൾക്ക് വർഷങ്ങളോളം കഴിഞ്ഞിട്ടില്ലെന്നും ഈയടുത്ത ദിവസങ്ങളിൽ മലപ്പുറത്ത് പോയ പത്തംഗ സംഘമാണ് അവരുടെ മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചതെന്നും അപ്പോൾ മാത്രമാണ് അവർക്ക് കാര്യങ്ങൾ വ്യക്തമായതെന്നും ഇനി സംസ്ഥാന മുശാവറ കൂടി കാര്യങ്ങൾ തീരുമാനിക്കുമെന്നും പറയുമ്പോൾ ജില്ലാ നേതൃത്വങ്ങൾ കഴിഞ്ഞ എട്ടു വർഷം എന്തെടുക്കുകയായിരുന്നു എന്ന ചോദ്യവും, ഒരു മഹാപണ്ഡിതന് സംഭവിച്ച ദുരന്തം ഇത്ര ലാഘവത്തോടെ,കാണാൻ ജില്ലാ നേതൃത്വത്തിന് കാരണമായതെന്ത് എന്ന ചോദ്യവും ബാക്കിയാവുന്നു,          മൂന്നാം വട്ടം CBI അന്വേഷണത്തിനിറങ്ങുമ്പോൾ കോടതിയുടെ നിർദ്ദേശം ശാസ്ത്രീയമായ അന്യോഷണ മാർഗ്ഗങ്ങൾ സ്വീകരിക്കണം എന്നതായിരുന്നു എന്നിരിക്കെ ആ സംഘം അതിനൊന്നും മുതിരാതെ ദൃതിപ്പെട്ട് അന്യോഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അതിനെതിരെ നീതി പീഠത്തെ സമീപ്പിക്കാൻ പോലും തയ്യാറാവാത്തതും ചില തൽപ്പര കക്ഷികളെ മുന്നിൽ നിർത്തി ഇല്ലാ കഥകൾ പടച്ചുവിട്ട് പൊതുസമൂഹത്തിന്റെയും അന്യോഷണ സംഘത്തിന്റെയും ശ്രദ്ധതിരിക്കാൻ ശ്രമിച്ചതും സംശയമുളവാക്കുന്ന കാര്യമാണ്, നീണ്ട എട്ടു വർഷങ്ങൾക്ക് ശേഷവും വ്യക്തമായൊരു ലക്ഷ്യബോധമോ,ഏക സ്വരാഭിപ്രായമോ ഈ കേസിൽ ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത ആക്ഷൻ കമ്മിറ്റിക്കും കുടുംബങ്ങൾക്കും മറ്റു നേതൃത്വങ്ങൾക്കും പൊതു സമൂഹത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കു പോലും വേണ്ടവിധത്തിൽ മറുപടി നൽകാനാവുന്നില്ലെന്നതും സംശയം ചോദിക്കുന്നവരെ ഭീഷണി സ്വരം മുഴക്കിയും അപകീർത്തിപ്പെടുത്തിയും മുന്നേറുന്നതും പൊതു സമൂഹത്തിന്റെ സംശയം വർദ്ധിപ്പിക്കാനെ ഉപകരിക്കുകയുള്ളൂ, ബഹു. ത്വാഖാ ഉസ്ഥാദിന്റെ ഒരു പ്രസ്ഥാവനയിൽ വായിച്ചിരുന്നു ഖാസി കുടുംബങ്ങൾക്കു മാത്രമറിയുന്ന ചില വിവരങ്ങൾ ചൂണ്ടിക്കാട്ടി ചിലർ ബ്ലാക്ക് മൈൽ ചെയ്യാൻ ശ്രമം നടത്തിയെന്ന് ??          ആ ശ്രമം നടത്തിയ സംഘം തന്നെയല്ലേ CBI മൂന്നാം വട്ടം ശാസ്ത്രീയ അന്വേഷണത്തിനായെത്തിയപ്പോൾ വ്യാജ തെളിവുകൾ നിരത്തി അന്യോഷണ സംഘത്തിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധ തിരിച്ചത് ? അവർ തന്നെയല്ലേ സമരങ്ങളുടെ മുമ്പിൽ നിന്നിരുന്നത് ? അപ്പോഴൊന്നും പ്രതികരിക്കാനോ ചിലർക്കു മാത്രമറിയുന്ന രഹസ്യങ്ങൾ എന്തെന്ന് പൊതുസമൂഹത്തോട് പറയാനോ തയ്യാറാവാതെ ചോദ്യം ചോദിക്കുന്നവന് നേരെ വിരൽ ചൂണ്ടുമ്പോൾ തിരിച്ചറിയുക ബാക്കിയുള്ള നാലു വിരലുകൾ ചൂണ്ടപ്പെടുന്നത് നിങ്ങളുടെ
പ്രവർത്തനങ്ങൾക്ക് നേരെയാണ്.

✍️ബദറുദ്ദീൻ കറന്തക്കാട്

Post a Comment

Previous Post Next Post