ലോക വിദ്യാർത്ഥി ദിനം ആചരിച്ചു.

കാസര്‍കോട്:
മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ ജന്മദിനം ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഐക്യ രാഷ്ട്രസഭ ആചരിച്ചു വരുന്നു. കാസറഗോഡ് ചൈൽഡ് ലൈൻ വിവിധ പരിപാടികൾ ജി. എഫ്. യു. പി. സ്കൂൾ കീഴൂറിൽ നടത്തി. എ. പി. ജെ. അബ്ദുൽ കലാമിനെ കുറിച്ചുള്ള വീഡിയോ പ്രദർശനം, ക്വിസ്, പ്രസംഗം മത്സരം കൊളാഷ് എന്നിവ നടന്നു. പി. ടി. എ. പ്രസിഡന്റ്‌ രാജേഷ് ഉത്ഘാടനം ചെയ്തു. കാസറഗോഡ് ചൈൽഡ് ലൈൻ ഡയറക്ടർ വികസന അബ്ദുൽ റഹിമാൻ, ജില്ലാ കോഡിനേറ്റർ അനീഷ്‌ ജോസ്, സെന്റർ കോർഡിനേറ്റർ ഉദയകുമാർ, ഹെഡ്മാസ്റ്റർ നാരായണൻ, ടീം മെമ്പർ സമദ് കളനാട്, ആനന്ദ് എന്നിവർ നേതൃത്വ നൽകി.

Post a Comment

Previous Post Next Post