റദ്ദുച്ച: പാവങ്ങളുടെ എം. എൽ എ മുഹമ്മദ് ഹാരിസ് കൊമ്പോട്

"ഞാൻ അഞ്ചു വർഷം പൂർത്തിയാക്കും.രാജി വെക്കില്ല. മരിച്ചവർ വോട്ട് ചെയ്തിട്ടില്ല. വോട്ട് ചെയ്തവർ മരിച്ചിട്ടിണ്ടാകും......." കളള വോട്ട് അരോപണത്തിനിടെ കെ. സുരേന്ദ്രന്റെ  വാക്കുകൾക്ക് റദ്ദുച്ച നൽകിയ മറുപടി ഇങ്ങനെയായിരുന്നു. അഞ്ച് വർഷം പൂർത്തിയാക്കാതെ 


റദ്ദുച്ച യാത്രയായി. അരോപണങ്ങളും  ജൽപ്പനങ്ങളും മുഖവിലക്കെടുക്കാതെ രാജിയില്ലന്ന് പറഞ്ഞ അദ്ദേഹം മരണത്തിൽ നിന്ന് രാജിയാവാൻ കഴിഞ്ഞില്ല.ചർക്കളം പോയ വഴിയെ റദ്ദുച്ചയും യാത്രയായി.ചെർക്കളമില്ലാത്ത വീട്   ഇന്നലെ കണ്ടപ്പോഴാണ് ചെ'ർക്കളത്തെ സ്മരിച്ചത്.ഇന്നിതാ പ്രിയപ്പെട്ട റദ്ദുച്ചയില്ലാത്ത  വീടും. ആകസ്മികം. പാവങ്ങളുടെ എം. എൽ  എയാണ് പടിയിറങ്ങിയത്.വാർഡ് മെമ്പർ മുതൽ എം. എൽ. എ  വരെയായിരുന്നപ്പോഴും ജനങ്ങൾക്ക് റദ്ദുച്ചയായിരുന്നു അദ്ദേഹം.ബി.പി അബ്ദുറസാഖ് എന്ന പേർ റിക്കാർഡകളിൽ മാത്രമായിരുന്നു.

കാസറഗോഡിന്റെ തുളുനാടൻ തനിമ വിളിച്ചോതി നിയമ സഭയിൽ തുളുവിൽ സംസാരിച്ച റദ്ദുച്ച കാസർഗോഡ് മെഡിക്കൽ കൊളേജിനു വേണ്ടിയും എൻഡോസൾഫാൻ രോഗികളുടെ പുനരധിവാസത്തിനും വേണ്ടിയും ചെമ്പരിക്ക ഖാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സമരങ്ങളിലും അദ്ദേഹം പാവങ്ങൾക്കൊപ്പം നിലകൊണ്ടു. നോമ്പിനു ഉർദിക്ക് പോവുന്ന മുതഅല്ലിമീങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾക്ക് പുറമെ മറ്റു സഹായങ്ങളും  നിറയെ റദ്ദുച്ചയുടെ വകയുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു വെള്ളിയാഴ്ച നെല്ലിക്കട്ടയിലെ പള്ളിയിൽ വയളിനെത്തിയ വിനീതന് ചോറിനും യാത്രക്കുമുള്ള  വക വെച്ചു നീട്ടിയത് അദ്ദേഹമായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു എന്നാണ് ഓർമ.   

   രാഷ്ടീയ ഇച്ഛാ ശക്തിയുടെ തിണ്ണ ബലത്തിൽ മഞ്ചേശ്വരത്തെ മണൽ മാഫിയ ഉറഞ്ഞു തുള്ളിയപ്പോൾ കർകശമായ  നടപടികൾ കൊണ്ട് മറുപടികൾ നൽകി.വികസനം എത്തി നോക്കാത്ത ഉപ്പള -  ബായാർ റോഡ് അടക്കം  നിരവധി റോഡുകൾ നവീകരിക്കാൻ റദ്ദുച്ച സമയം കണ്ടത്തി.മികച്ച വിദ്യാഭ്യാസ പ്രവർത്തകനും കൂടിയായിരുന്നു റദ്ദുച്ച.കഴിഞ്ഞ വർഷം നെല്ലിക്കട്ട പി.ബി. എം  സ്കൂളിൽ ഒരു മോടീ റേഷൻ ക്ലാസിനു ചെന്നപ്പോഴാണ് റദ്ദുച്ചയുടെ വില മനസ്സിലായത്.ഹരിത മനോഹരമായ പി.ബി.എം സ്കൂൾ  റദ്ദുച്ചയുടേതും കൂടിയാണ്. നടന്ന  വഴിയിൽ  ഒരു പൂവെങ്കിലും അവശേഷിപ്പിക്കണമെന്നാണ് ചൊല്ല്. എന്നാൽ  ഒരു പൂവിന്  പകരം ഒരു പൂന്തോട്ടം  തന്നെ അനന്തരം നൽകിയാണ് റദ്ദുച്ച മരണത്തിലേക്ക് നടന്നു നീങ്ങിയത്.  ക്ലാസ് മുറികളല്ല സ്കൂൾ തന്നെ  സ്മാർട്ടാവണമെന്നാണ് ഒരിക്കൽ പറഞ്ഞത്. ക്ലാസ് മുറികൾ സ്മാർട്ടാക്കാൻ ആവേശം കാണിച്ച അദ്ദേഹത്തിന്റെ ഖബറിടവും അല്ലാഹു സ്മാർട്ടാക്കട്ടെ - അമീൻ 

Post a Comment

Previous Post Next Post