ഓവുചാൽ കയ്യേറി ഷോപ്പിംഗ്‌ മാൾ നിർമ്മിച്ചു;പഞ്ചായത്ത്‌ അതികൃതർക്ക്‌ മൗനം.


ബോവിക്കാനം:(www.snewskasaragod.com)
ബോവിക്കാനം ടൗണിലെ മഴവെള്ളം ഒഴുകിപോകുന്ന നാലുമീറ്റർ വീതിയിലുണ്ടായിരുന്ന ഓവുചാൽ കയ്യേറി ഷോപ്പിംഗ്‌ മാൾ നിർമ്മിച്ചതായി എ.ഐ.വൈ.എഫ്‌ ബോവിക്കാനം യൂണിറ്റ്‌ ആരോപിച്ചു.
പഞ്ചായത്ത്‌ ഭരണസമിതി ലക്ഷങ്ങൾ കൈകൂലിവാങ്ങി അനധികൃതകെട്ടിടത്തിനു പെർമിഷന്  നൽകിയതായും
ഏഴു വർഷമായി നംമ്പർ നൽകാതിരുന്ന അനധികൃത കെട്ടിടങ്ങൾക്ക്‌ ഇതേ കാലയളവിൽ ചട്ടങ്ങൾ ലംങ്കിച്ചുനംമ്പർ നൽകിയതായും ആരോപിച്ചു.
ബോവിക്കാനം പോസ്റ്റാഫിസിനോട്‌ ചേർന്നുള്ള കെട്ടിടം നിർമ്മിക്കുന്നതിനു വേണ്ടി മണ്ണിട്ടുനികത്തി കയ്യേറിയതിനെതിരെയും
പഞ്ചായത്തധികൃതർ ശക്തമായ നടപടി കൈകൊള്ളണമെന്നും
അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും എ.ഐ.വൈ.എഫ്‌ പ്രസ്ഥാവനയിലൂടെ ആവശ്യപെട്ടു

Post a Comment

Previous Post Next Post